കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറി ; മനോവിഷമത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പേരൂര്‍ക്കട സ്വദേശിനിയും ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയുമായ യുവതി ആത്ഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. പെണ്‍കുട്ടിയുടെ കാമുകന്‍ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട മാന്നാര്‍ പാവുക്കര സ്വദേശിയാണ് അനന്തു. കഴിഞ്ഞ പത്തിനാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് അനന്തുവിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠനത്തിനിടെയാണ് പെണ്‍കുട്ടിയും അനന്തുവും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
വിവാഹവാഗ്ദാനം നല്‍കിയ അനന്തു യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അതില്‍ നിന്നു പിന്മാറിയതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരേ ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പേരൂര്‍ക്കട സിഐ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയായ അനന്തുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























