വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പോലീസ്

വാളയാര്‍ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാര്‍ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കൊല ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി.
വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള പെണ്‍കുട്ടിയെയും, മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























