സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് ചന്ദ്രബോസിന്റെ കുടുംബം; കേസ് ശരിയായ ദിശയില്‍ നടന്നത് യുഡിഎഫ് കാലത്ത് മാത്രം

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് ജയിലില്‍ ആഢംബര സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണവുമായി ചന്ദ്രബോസിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് കൈമാറിയ കത്തിലാണ് ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ല നടപടികളും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സുഗമമായി നടന്നിരുന്നു എന്നാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാവുന്നില്ല. കേസില്‍ അഡ്വ. സിപി ഉദയബാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല മറുപടി ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും കത്തില്‍ ആരോപണമുയരുന്നുണ്ട്. 
കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാം തന്റെ പണസ്വാധീനം ഉപയോഗിച്ച് ജയിലില്‍ കുറ്റവാളികള്‍ക്ക് നിയമം മുഖേനെ ലഭിക്കുന്നതിലും ഉപരി സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായും ശിക്ഷയില്‍ നിന്നും ഇളവ് നേടി പുറത്തുവരാന്‍ കാണിച്ചുകൂട്ടുന്നതെല്ലാം ദിവസം പ്രതി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അങ്ങയുടെ മുഖ്യമന്ത്രി ഓഫീസില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മയും വീട്ടുകാരും വന്ന് അഡ്വക്കേറ്റ് സിപി ഉദയബാനു സാറിനെ ഹൈക്കോടതിയിലേയും തുടര്‍ന്നുള്ള വാദങ്ങള്‍ക്കെല്ലാം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. നാളുകള്‍ ഇത്രകഴിഞ്ഞിട്ടും അങ്ങയുടെ തിരക്ക് കാരണമോ എന്തോ അപേക്ഷയില്‍ മറുപടി ഒന്നും കിട്ടിയിട്ടില്ല. എന്റെ അച്ഛന് ലഭിച്ച നീതി നഷ്ടപ്പെടാതിരിക്കാന്‍ ഉദയഭാനു സാറിനെ കേസിന്റെ ഇനിയുള്ള നടത്തിപ്പിന് ചുമതലപ്പെടുത്തി തരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ചന്ദ്രബോസിന്റെ മകന്‍ കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നു
https://www.facebook.com/Malayalivartha


























