ഗംഗയിലെ ഒഴുക്കില്‍ പെട്ട് മൂന്നു പേരെ കാണാതായി

ഗംഗാ നദിയിലെ ഒഴുക്കില്‍പ്പെട്ട് മൂന്നു പേരെ കാണാതായി. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. കുന്ദന്‍ ശര്‍മ, രാജീവ് സിഗ്, രാകേഷ് സിംഗ് എന്നീ യുവാക്കളെയാണ് കാണാതായതെന്ന് പോലീസ് അറിയിച്ചു.
ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. യുവാക്കള്‍ ഒഴുക്കില്‍ പെടുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























