ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ മദ്യവില്‍പ്പനയ്ക്ക് മറയാക്കരുത്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിഷപ് സൂസെപാക്യം

മദ്യവില്പനയ്ക്കുവേണ്ടി മാസ്സ് വൈന്‍ ഉല്പാദനത്തെ മറയാക്കാനുള്ള നീക്കം ദുരുദ്ദേശപരവും വേദനാജനകവുമാണെന്ന് കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. കൊച്ചിന്‍ മാസ്സ് വൈന്‍ ആക്ടുപ്രകാരം ഒരുശതമാനംപോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിയ്ക്കായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നത്. ഇങ്ങനെ ദിവ്യബലിയ്ക്കായി ഉപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വൈനറി റൂള്‍സിന്റെ പരിധിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിഗൂഢ ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.നിലവിലുള്ള 250 ലിറ്ററില്‍നിന്ന് 2500 ലിറ്ററായി വൈന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണ് സംസ്ഥാന ജോയിന്റ് എക്‌സൈസ് കമ്മീഷണറേറ്റ് സമീപിച്ചിരിക്കുന്നത്. വൈദികരുടെ എണ്ണത്തിന് ആനുപാതികമായ വര്‍ദ്ധനവല്ല രൂപത ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയില്‍ പറഞ്ഞിരിക്കുംപ്രകാരം വൈദികരുടെ എണ്ണത്തിലുണ്ടായ 77 ശതമാനം വര്‍ദ്ധനവിന് ആനുപാതികമായ വര്‍ദ്ധനവ് അല്ല മാസ്സ് വൈന്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. വൈദികരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സഭയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളും കോണ്‍വെന്റുകളും ആശ്രമങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്കുവേണ്ടിയാണ് വൈന്‍ ഉല്പാദന വര്‍ദ്ധനവിന് അനുമതി തേടിയത്.
കൂടാതെ, പൂന്തുറ വിഴിഞ്ഞം, വലിയതുറ, മരിയനാട്, അഞ്ചുതെങ്ങ്, പുല്ലുവിള, തൂത്തൂര്‍ വള്ളവിള തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസി ബാഹുല്യം പരിഗണിക്കേണ്ടതുമുണ്ട്. ഓരോ ഇടവകയിലും പതിനായിരത്തിലേറെ വിശ്വാസികളുണ്ട്.
മേല്പ്പറഞ്ഞ ഇടവകകളില്‍ മരണം മരണാനന്തര കര്‍മ്മങ്ങള്‍ വിവാഹം തുടങ്ങിയ കൂദാശകള്‍ക്കായി ദിവസേന ഒന്നിലധികം ദിവ്യബലികള്‍ അര്‍പ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha


























