കാരായി രാജന്‍ ഇനി തലസ്ഥാനത്ത്

ഫസല്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവ് കാരായി രാജന്‍ ഇനി തലസ്ഥാനത്ത്. ഫസല്‍ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാന്‍ സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കി. ഉപാധികളോടെയാണ് ജില്ല വിടാന്‍ കോടതി അനുവാദം നല്‍കിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ അനുവദിക്കണമെന്നായിരുന്നു കാരായി രാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷയെ സിബിഐ എതിര്‍ത്തില്ല.
തിരുവനന്തപുരത്ത് താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ അറിയിക്കണം, സ്ഥലത്തെ ലോക്കല്‍ പൊലീസില്‍ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് നല്‍കണം എന്നതാണ് വ്യവസ്ഥകള്‍.2006 ല്‍ തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍.കണ്ണൂര്‍ കതിരൂര്‍ സ്വദേശിയായ കാരായി രാജന് കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്നായിരുന്നു കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചെങ്കിലും ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍ക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു.ചിന്ത മാഗസീനില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് കാരായി രാജന്‍ തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്.
https://www.facebook.com/Malayalivartha


























