പ്രത്യേക നിയമസഭാ സമ്മേളനം: പ്രത്യേക ബീഫ് റോസ്റ്റുമായി കാന്റീന്‍ ജീവനക്കാര്‍

കേന്ദ്രവിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന പ്രഖ്യാപനം നിയമസഭയില്‍ അരങ്ങേറുമ്പോള്‍ സമാജികരെ നിയമസഭയിലേക്ക് എതിരേറ്റത് 'ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ്' എന്ന അറിയിപ്പാണ്. പ്രത്യേക നിയമസഭാ സമ്മേളനത്തിനെത്തിയ സമാജികരില്‍ ഭൂരിഭാഗവും സഭക്കകത്തെതിയത് ബീഫ് റോസ്റ്റും കഴിച്ചാണ്. കേന്ദ്രവിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനമാണ് ഇന്നത്തെ നിയമസഭാ സമ്മേളനം. ഇന്ന് തിരുവനന്തപുരത്ത് ഹര്‍ത്താലുമാണ്. എന്നാലും സഭ ചേരുന്നുണ്ട്. അതിനാല്‍ സമാജികര്‍ക്ക് നല്ല ഭക്ഷണമൊരുക്കി വരവേല്‍ക്കുകയായിരുന്നു കാന്റീന്‍ ജീവനക്കാരും.
https://www.facebook.com/Malayalivartha


























