മലപ്പുറത്ത് ആളുമാറി സംസ്‌കരിച്ചു മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്തു

മലപ്പുറത്ത് മോര്‍ച്ചറിയില്‍ വച്ച മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോയി. ബന്ധുക്കള്‍ ആളു മാറിയതറിയാതെ അതിലൊരാളുടെ മൃതദേഹം സംസ്‌കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോള്‍ ആ മൃതദേഹം കല്ലറയില്‍നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.
മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ആശുപത്രിക്കാര്‍ കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്. അവര്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
പിന്നീട് അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്‌കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha


























