പുതിയ മദ്യനയം മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം; എംഎം ഹസ്സന്‍

ഇടതുമുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനദ്രോഹ തീരുമാനമാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മദ്യലഭ്യത ഘട്ടംഘട്ടമായി കുറച്ച് മദ്യം മുഴുവനായി നിരോധനം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മദ്യനയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. യുഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് പുതിയമദ്യനയം കൊണ്ടുവരുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെടുന്നതെന്ന് ഹസന്‍ പറഞ്ഞു.
ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധിസമ്പാദിച്ച ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ച യു.ഡി.എഫിന്റെ മദ്യനയത്തെയാണ് അട്ടിമറിക്കുന്നത്. വലിയ ഒരു സാമൂഹിക വിപത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നടപ്പിലാക്കിയ മദ്യനയത്തിന്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യലോബി നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇടതുമുന്നണിയായിരുന്നു എന്നത് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം ചൂണ്ടികാട്ടി.
https://www.facebook.com/Malayalivartha


























