മദ്യനയം പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്

ഇടതു മുന്നണി സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കും. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ പാതയോര മദ്യശാലകള്‍ അതാത് താലൂക്കുകളില്‍ മാറ്റി സ്ഥാപിക്കാം. ഇനി മുതല്‍ ബാറുകളിലും കള്ള ലഭ്യമാകും. ഇതിനായി ടോഡി ബോര്‍ഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കാണ് ശുദ്ധമായ കള്ളു വിതരണത്തിനു സൗകര്യം അനുവദിച്ചിരിക്കുന്നത്. ശുചിത്വത്തിനു ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും, ചെത്തുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനു ടോഡി ബോര്‍ഡ് രൂപീകരിക്കുമെന്നും കാലാനുശ്രുതമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി പുനര്‍ നിശ്ചയിച്ചു. വിമാനത്താവളത്തില്‍ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളില്‍ വിദേശമദ്യം ലഭ്യമാക്കും, കള്ളുഷാപ്പുകളുടെ വില്‍പന മൂന്നുവര്‍ഷത്തില്‍ ഒരിക്കലാക്കി മാറ്റാനും കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കാനും മദ്യനയത്തില്‍ പറയുന്നു.
കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധന പ്രായോഗികമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി, യുഡിഎഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന് പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി. മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്ത് കൂടുതല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാറുകള്‍ അടച്ചിട്ടതുമൂലം 50,000 തൊഴിലാളികള്‍ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ വരാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളാണ് തുറക്കുവാന്‍ പോകുന്നത്. ടു സ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്കുള്ള അനുമതി മാത്രമായിരിക്കും നല്‍കുന്നത്.
https://www.facebook.com/Malayalivartha


























