കേരളത്തില്‍ പശുക്കളുമായി പോയ വാഹനം ഒരുസംഘമാളുകള്‍ തടഞ്ഞു

മുല്ലപ്പള്ളിയില്‍ പശുക്കളുമായി പോയ വാഹനം ഒരുസംഘമാളുകള്‍ തടഞ്ഞു. മുല്ലപ്പള്ളി താലുക്കാശുപത്രിക്ക് സമീപമാണ് വാഹനം തടഞ്ഞത്. എഴുമറ്റൂരില്‍ നിന്ന് ചങ്ങനാശ്ശേരിക്കടുത്തുള്ള തെങ്ങണയിലേക്ക് പശുക്കളെ കൊണ്ടുപോയ വാഹനമാണ് തടഞ്ഞത്. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവമാണിത്.
മുന്നുപശുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം തടഞ്ഞ സംഘത്തില്‍ ആറുപേരുണ്ടായിരുന്നു. പശുക്കളെ ഒന്നിച്ച് കൊണ്ടുപോകാന്‍ പാടില്ലെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞതെന്നാണ് വിവരങ്ങള്‍. തങ്ങല്‍ വീടുകളില്‍ നിന്ന് വാങ്ങിയ കറവ പശുക്കളാണ് ഇവയെന്ന് വാഹനം കൊണ്ടുപോയവര്‍ പറഞ്ഞെങ്കിലും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സംഘത്തില്‍ പെട്ടവര്‍ വാഹനത്തില്‍ നിന്ന് രണ്ടുപശുക്കളെ ഇവര്‍ പുറത്തിറക്കി.
സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പോലീസ് കെസെടുത്തിട്ടുണ്ട്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സൂചന. വാഹനം തടഞ്ഞതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം പശുക്കളെ കൊണ്ടുവന്ന വാഹനം വിട്ടയച്ചെന്ന് പോലീസ് അറിയിച്ചു.
ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവമാണിതെങ്കിലും. ഇതിന് കന്നുകാലി കശാപ്പ് നിരോധനവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























