വീഞ്ഞ് ഉപയോഗിക്കുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശെരിയല്ല; പ്രതിഷേധിച്ച് കത്തോലിക്കാ സഭ

വീഞ്ഞിന് വീര്യമില്ല. കത്തോലിക്കാ സഭ കുര്‍ബാനയ്ക്കുവേണ്ടി നിര്‍മിക്കുന്ന ഒരു ശതമാനം പോലും വീര്യമില്ലാത്ത വീഞ്ഞിനെ സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ കമ്മിറ്റി.
ക്രൈസ്തവവിശ്വാസമനുസരിച്ചു കുര്‍ബാനയില്‍ അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീരവും രക്തവുമായിമാറുകയാണ്. മദ്യ വ്യവസായികള്‍ക്കുവേണ്ടി കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടുന്ന കത്തോലിക്കാ സഭയെ അവഹേളിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ തികച്ചും അപലപനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോസ് മേനാച്ചേരി അധ്യക്ഷനായ യോഗത്തില്‍ രൂപതാ ബിഷപ് ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി, ജനറല്‍ സെക്രട്ടറി ചാര്‍ളി മാത്യു, ട്രഷറര്‍ റെജിമോന്‍ ജോസഫ്, മോഹന്‍ ഐസക്, തോമസ് ആന്റണി, ബെന്നി കിളിരൂപ്പറമ്പില്‍, അജോ വട്ടുകുന്നേല്‍, സെസില്‍ ഏബ്രഹാം, ജോസ് വി.ജോര്‍ജ് വടക്കേക്കര, ജോണ്‍ പട്ടശ്ശേരി, മാത്യു, ബോബി പൂവത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha























