ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍, മുന്‍കൂട്ടി നോട്ടിസ് നല്‍കാത്ത ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് കോഴിക്കോട് ചേര്‍ന്ന സംഘടന

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. മുന്‍കൂട്ടി നോട്ടിസ് നല്‍കാത്ത ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് കോഴിക്കോട് ചേര്‍ന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
തുടര്‍ച്ചയായ ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്നും ഹര്‍ത്താലിന്റെ പേരില്‍ കച്ചവടക്കാരുടെ മേല്‍ കുതിരകയറാനുള്ള രാഷട്രീയ പാര്‍ട്ടികളുടെ നീക്കം അനുവദിക്കില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നാസറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളുടെ പ്രതിഷേധം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























