പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മന്റെ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കി 13 വരെ ട്രയല്‍ അലോട്ട്മന്റെ് പരിശോധിക്കാം. ട്രയല്‍ അലോട്ട്മന്റെിന് ശേഷം ഓപ്ഷനുകള്‍ ഉള്‍പ്പെടെ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം.
തിരുത്തലിന് അപേക്ഷ ജൂണ്‍ 13ന് വൈകീട്ട് നാലിന് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മന്റെ് റദ്ദാക്കും. ആദ്യ അലോട്ട്മന്റെ് ജൂണ്‍ 19ന് നടക്കും. രണ്ട് അലോട്ട്മന്റെുകള്‍ അടങ്ങുന്ന മുഖ്യഅലോട്ട്മന്റെ് 27ന് അവസാനിക്കും. 28ന് ക്ലാസ് ആരംഭിക്കും.
https://www.facebook.com/Malayalivartha























