വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവിനെ വിട്ടയച്ചു

പെരുമ്പാവൂരിൽ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവിനെ വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീട്ടമ്മയുടെ ഭര്‍ത്താവിനെ വിട്ടയച്ചത്. മരണകാരണം ശ്വാസതടസമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂവപ്പടി കൂടാലപ്പാട് മത്തായി കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വാനപുരം കല്ലറ പാങ്കോട് ശാസ്താംകുന്നേല്‍ രമാകാന്തന്റെ ഭാര്യ ജയരേഖയെയാണ് ശനിയാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ രമാകാന്തനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശ്വാസ തടസം മൂലമാണ് ജയരേഖ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൈറോയിഡും ശ്വാസം മുട്ടലും അനുബന്ധ രോഗങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. രണ്ടു വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട്. ഭര്‍ത്താവുമായുള്ള വഴക്കിനിടെ മാനസിക സംഘര്‍ഷം മൂലം ശ്വാസതടസം കൂടിയതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശനിയാഴ്ച രാത്രിയാണ് ജയരേഖയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതിന് സമാനമായി വായില്‍ നിന്ന് നുരയും പതയും വന്നിട്ടുണ്ടായിരുന്നു. തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അയല്‍ക്കാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മാനസിക സംഘര്‍ഷത്തിനിടെ ശ്വാസകോശത്തില്‍ രൂപം കൊണ്ട ദ്രാവകമാണ് നുരയും പതയുമായി പുറത്തേക്ക് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രമാകാന്തനെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ സാംപിള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലത്തില്‍ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























