Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മാണി പോയാല്‍ ഭരണത്തില്‍ മടങ്ങി വരാനാകില്ല... കെ.എം.മാണിയെ യു ഡി എഫിലേക്ക് മടക്കി കൊണ്ടുവരാനുള്ള ചര്‍ച്ചക്ക് കുഞ്ഞാലിക്കുട്ടിയെ നിയോഗിക്കാന്‍ ഹൈക്കമാന്റ്

12 JUNE 2017 11:20 AM IST
മലയാളി വാര്‍ത്ത

കെ.എം.മാണിയെ യു ഡി എഫിലേക്ക് മടക്കി കൊണ്ടുവരാനുള്ള ചര്‍ച്ചക്ക് പി.കെ.കുഞ്ഞാലിക്കുട്ടിയെ നിയോഗിക്കാന്‍ ഹൈക്കമാന്റ് തീരുമാനമെന്ന് സൂചന. മാണിക്കെതിരെ മോശമായ ഭാഷയില്‍ മുഖപ്രസംഗം എഴുതിയ വീക്ഷണം പത്രാധിപരെ ശാസിക്കണമെന്നും ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്ത അറിയിച്ചതായി വിവരമുണ്ട്.

കോണ്‍ഗ്രസ് രാജ്യമെമ്പാടും പ്രതിസന്ധി നേരിടുമ്പോള്‍ രണ്ട് എം.പിമാരും ആറ് എം എല്‍ എ മാരുമുള്ള കെ.എം.മാണിയെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ഹൈക്കമാന്റ് എം.എം.ഹസനോട് ആരാഞ്ഞു. എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രവര്‍ത്തനമുണ്ടായാല്‍ ഹസന്റെ പണി പോകുന്ന സാഹചര്യമാണുള്ളത്.

ബാര്‍ക്കോഴ ആരോപണത്തില്‍ കെ.എം.മാണിയോട് ഇടതുപക്ഷം കാണിക്കുന്ന മൃദുസമീപനത്തിലും യുഡിഎഫിന് ഭയമുണ്ട്. ആറ് എം എല്‍ എ മാര്‍ പോയാല്‍ എന്താകുമെന്നാണ് യു ഡി എഫ് ചോദിക്കുന്നത്. കെ.എം.മാണിയുമായുള്ള വിഷയം രമേശ് ചെന്നിത്തലയാണ് വഷളാക്കുന്നതെന്ന തോന്നല്‍ ഹൈക്കമാന്റിനുണ്ട്.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുമായി സോണിയാ ഗാന്ധി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി മധ്യസ്ഥനാകണം എന്നതായിരുന്നു പ്രധാന ആവശ്യം.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ ജോസ് കെ.മാണി എം.പിയുമായി സോണിയാ ഗാന്ധി അനൗപചാരികമായി സംസാരിച്ചിരുന്നു എന്നാണ് വിവരം.

എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം.മാണിക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളില്‍ അവര്‍ വ്രണിത ഹൃദയരാണ്. കെ.എം.മാണിക്കെതിരെ പ്രകോപനം പാടില്ലെന്ന് കെ പി സി സി പറഞ്ഞിട്ടും അത് കേള്‍ക്കാതെ അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവര്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്നു തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിശ്വസിക്കുന്നത്. രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് സംശയിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ കോണ്‍ഗ്രസിനെതിരെ ലേഖനം എഴുതിയിട്ടില്ല. എല്‍ ഡി എഫ്, പാര്‍ട്ടി ചെയര്‍മാന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം സ്വീകരിച്ചില്ലെന്നാണ് പ്രതിഛായ എഴുതിയത്. ഇത് കോണ്‍ഗ്രസിനോടുള്ള ആത്മബന്ധം കാരണമാണ്. എന്നാല്‍ അതിന് വീക്ഷണം നല്‍കിയ മറുപടി അഭിമാനത്തിന് നിരക്കുന്നതായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends