സംസ്ഥാന പനി പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷി യോഗം ഇന്ന്

സംസ്ഥാനത്തെ പനി പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സര്‍വകക്ഷിയോഗത്തിന് പുറമെ മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച യോഗംചേരും. ഇതോടൊപ്പം മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാര്‍ പങ്കെടുക്കുന്ന യോഗവും നടക്കും.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്. 27, 28, 29 തീയതികളിലായി വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























