കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം പനി കൂടാന്‍ കാരണം

ഈ വര്‍ഷം പനി കൂടാന്‍ കാരണം ദേശീയ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം അധികൃതരുടെ വിളിപ്പെടുത്തല്‍. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിന്റെ വലുപ്പം ഒന്നര മില്ലിമീറ്റര്‍ വരെ കുറഞ്ഞതായും ദിവസം ഏഴുപേരെ വരെ കടിക്കുന്നവിധം കൊതുക് കരുത്തും വേഗവും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇത്തവണ പനി ബാധിക്കാന്‍ പ്രധാന കാരണം ഇതാണെന്നാണ് ദേശീയ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം അധികൃതരുടെ നിഗമനം. ഈഡിസ് കൊതുകുകളുടെ നീളം കഴിഞ്ഞവര്‍ഷം വരെ മൂന്നു മില്ലിമീറ്ററിലധികമായിരുന്നു. നേരത്തേ ഈഡിസ് ദിവസം പരമാവധി നാലു പേരെയാണു കടിച്ചിരുന്നത്. 50 മീറ്ററിനുള്ളില്‍ പറക്കാനുള്ള കഴിവേ ഇവയ്ക്കുള്ളൂ.
കൊതുകിന്റെ രൂപത്തിലും ഭാവത്തിലും മാറ്റമുണ്ടാകാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണ്. കൊടും വരള്‍ച്ചയില്‍ ഇവയുടെ മുട്ടകള്‍ നശിക്കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍, ഇടയ്ക്കു പെയ്ത വേനല്‍ ചാറ്റല്‍മഴയില്‍ അവ കഷ്ടിച്ചു വിരിഞ്ഞു. ജൈവപരമായ മുഴുവന്‍ പ്രവര്‍ത്തനവും വെള്ളത്തില്‍ പൂര്‍ത്തിയാകാത്തതാകാം കൊതുകിന്റെ ഈ മാറ്റത്തിനു കാരണമെന്നാണ് അധികൃതരുടെ നിഗമനം.
പുകച്ചാല്‍ മാത്രമേ ഇവയെ തുരത്താന്‍ സാധിക്കുകയുള്ളു. കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിയാനാണ് ഈഡിസ് ഈജിപ്തി കൊതുകുകള്‍ക്ക് ഇഷ്ടം. അതിനാല്‍ ഇവയെ തുരത്താന്‍ അകത്താണ് ആദ്യം പുകയ്‌ക്കേണ്ടത്. മൂന്നാഴ്ചയെങ്കിലും പുകച്ചാല്‍ മാത്രമേ കൊതുകിന്റെ ജീവിതചക്രം ഇല്ലാതാക്കാനാവൂ.
https://www.facebook.com/Malayalivartha



























