പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആ കാരണവും വെളിപ്പെടുത്തി ദിലീപ്

നടിയെ ആക്രമിച്ച സംഭവത്തില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ മഞ്ജു വാര്യരുമായി പിരിയാനുണ്ടായ കാരണം ഉള്‍പ്പെടെ ദിലീപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. ദിലീപിന്റെ വെളിപ്പെടുത്തലില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം അമ്പരന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തനിക്കെതിരായ നീക്കം ശക്തമായത് വിവാഹമോചനത്തെ തുടര്‍ന്നാണെന്ന് ദിലീപ് പറഞ്ഞു. കാവ്യയെ വിവാഹം ചെയ്തതോടെ വേട്ടയാടല്‍ എല്ലാ പരിധിയും ലംഘിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രമായ പ്രമുഖ മാധ്യമത്തില്‍ തനിക്കെതിരായി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ദിലീപ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വെളിപ്പെടുത്തലുകളും താരം നടത്തി. അതേസമയം പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ താരം ഉറച്ചു നിന്നു.
നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപും പള്‍സര്‍ സുനിയും ഒരു ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഇതാണ് നടനെ കേസുമായി ബന്ധിപ്പിക്കുന്നതിന് പോലീസിന് ലഭിച്ച ഏക തെളിവ്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























