ഈ മാഡം ദിലീപിന് വില്ലത്തി!!

നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വിവാദങ്ങളില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ പോലീസ് അന്വേഷണത്തില്‍ ഇതുവരെ പരസ്യമായി ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് നീങ്ങുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തി താര രാജാക്കന്‍മാരുടെ പോലും ആരാധനാ കഥാപാത്രം.
അവര്‍ മയക്കുമരുന്ന് കുത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റിൽ ഇരുപതോളം പേരുണ്ടെന്നും അവിടെ എത്തിച്ച് ഉപദ്രവിക്കുമെന്നും എന്നു പറഞ്ഞു. മാഡം പറഞ്ഞിട്ടാണിത് ചെയ്യുന്നത്. മാഡത്തിനു കാണാനാണ്, അവര്‍ പറഞ്ഞു- പള്‍സര്‍ സുനിക്കും പ്രതികള്‍ക്കുമെതിരെ ആക്രമിക്കപെട്ട നടി കൊടുത്ത മൊഴിയിങ്ങനെയാണ്. ഈ മൊഴിയും ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളും കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോള്‍ കേസന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്കാണ് നീങ്ങുന്നത്.
സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ വെളിപ്പെടുത്തിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. കേസന്വേഷണത്തില്‍ ആ മാടത്തിന്റെ എല്ലാ വിവരവും പോലീസിന് ലഭിച്ചു. പള്‍സര്‍ സുനിയെന്ന വാടക ഗുണ്ടയുടെ ഉടമയും ഇവരാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബില്‍ നടന്ന നടന്‍ ദീലിപിന്റെയും നാദിര്‍ഷയും ചോദ്യം ചെയ്യലിലാണ് മാഡം എന്നു വിളിക്കുന്ന വനിതാ സിനിമാ പ്രവര്‍ത്തകയുടെ തനി നിറം പുറത്താകുന്നത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ ഈ വനിതയെ കുറിച്ച് ചില്ലറ ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കേസ് തേഞ്ഞുമാഞ്ഞ കൂട്ടത്തില്‍ ഇതും മാഞ്ഞു.
ദിലീപ് മാഡത്തെ കുറിച്ച് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതിന് ശേഷം സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി സരിതയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണനുമായി ഈ മാഡം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചു. ഇക്കാര്യം ഫെനി ദിലീപിനെയും പൊലീസിനെയും അറിയിച്ചിരുന്നു. ഈ വിവരമാണ് കേസന്വേഷണത്തില്‍നിര്‍ണായക വഴിത്തിരിവായതും മാഡത്തെ പൊക്കാന്‍ അന്വേഷണ സംഘം തീരുമാനത്തിലെത്തിയതും.
ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി തന്നെ സമീപിച്ചിരുന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ ദിലീപിനോട് പറഞ്ഞത്. ഫെനി മൂന്ന് തവണ തന്നെ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
ഇക്കാര്യം ചാനലുകളിലൂടെ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടെന്ന് ഫെനി പറഞ്ഞു. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്‌ഫെനി പറഞ്ഞു.
സംഭവവുമായി ഏതാനും സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയും ദിലീപും ഒരേ മൊബൈല്‍ ഫോണ്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിറകെയാണ് കേസന്വേഷണത്തിലേയ്ക്ക് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്.
പള്‍സര്‍ സുനിക്കായിട്ടാണ് മാഡം ഫെനിയുമായി ബന്ധപ്പെട്ടത്. സുനിയുടെ രണ്ട് കൂട്ടുകാരെയാണ് മാഡം ഫെനിക്ക് അടുത്തേക്ക് അയച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പെടുത്താനായി മാഡം അണിയറ നീക്കം നടത്തിയതായാണ് ദീലീപ് ആരോപിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം സംശയിക്കുന്നത് ദിലീപും മാഡവും അക്രമത്തിന് ഇരയായ നടിയുമെല്ലാം ഒരെ വഞ്ചിയിലെ യാത്രക്കാരാണോ എന്നതാണ്.
https://www.facebook.com/Malayalivartha

























