നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക് ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്‍ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ചത് സംബന്ധിച്ച് സുനില്‍കുമാര്‍ പറഞ്ഞ വിവരങ്ങളാണ് രഹസ്യമൊഴിയിലുളളത്. ഇതിനിടെ സോളാര്‍ കേസില്‍ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ ദീലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കേസില്‍ ദീലീപിനും നാദിര്‍ഷക്കുമെതിരെ നേരിട്ടുളള തെളിവുകള്‍ അന്വേഷണസംഘത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്നാണ് സൂചന.
വൈകിട്ട് മൂന്നുമണിയുടോയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി 2 തൃശൂര്‍ സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മുഖ്യപ്രതി സുനില്‍കുമാര്‍ സഹതടവുകാരനായ തന്നോട് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞതായി ജിന്‍സന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഗൂഡാലോചന സംബന്ധിച്ച തുടര്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിന്‍സന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് സുനില്‍ കുമാര്‍ പറഞ്ഞതെല്ലാം കോടതിയില്‍ പറഞ്ഞെന്ന് ജിന്‍സന്‍ അറിയിച്ചു.
ഇതിനിടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. കീഴടങ്ങുന്നതിന് മുന്പ് സുനില്‍കുമാറിനുവേണ്ടി രണ്ടുപേര്‍ വിളിച്ചിരുന്നെന്നും അവര്‍ ഒരു മാഡത്തിന്റെ കാര്യം പറഞ്ഞെന്നുമാണ് ഫെനി അവകാശപ്പെടുന്നത്. ഇക്കാര്യം ഫോനി തന്നോട് പറഞ്ഞതായി ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനും നാദിര്‍ഷക്കും നേരിട്ട് പങ്കുളളതായി അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇരുവരുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്തിടപാടുകള്‍ അടക്കമുളളവ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























