ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ ഇന്നത്തെ അവസ്ഥ...

ഫേസ്ബുക്കില്‍ പ്രണയം മൂത്ത് യുവാവിനൊപ്പം താമസിക്കാന്‍ വീടുവിട്ടിറങ്ങിയ 30കാരിയും രണ്ടുമക്കളുമുള്ള വീട്ടമ്മയ്ക്ക് സംഭവിച്ചത് മുന്നും പിന്നും നോക്കാതെ വീട് വിട്ട് അപരിചിതരായ ഫേസ്ബുക്ക് കാമുകന്മാർക്ക് ഒപ്പം ഇറങ്ങി പുറപെടുന്ന യുവതികള്‍ക്ക് ഉള്ളൊരു പാഠമാണ്.
ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ടാക്സി ഡ്രൈവറായ മൂവാറ്റുപുഴ സ്വദേശി റോബിനൊപ്പം താമസിക്കാന്‍ വീടുവിട്ടിറങ്ങിയ വീട്ടമ്മയ്ക്ക് ചതി മനസിലാക്കി തിരികെ വന്നപ്പോള്‍ വീട്ടുകാരും നാട്ടുകാരും കൈവിട്ടു. ഒരുമിച്ച് താമസിക്കാന്‍ ഇറങ്ങി പുറപ്പെട്ട് ഒടുവില്‍ റോബിന്‍ യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. ഒരു സുപ്രഭാതത്തില്‍ രണ്ട് മക്കളുളള യുവതി അപ്രത്യക്ഷയായത് നാട്ടിലെങ്ങും ദുരൂഹതയുയര്‍ത്തി.
ഫേസ്ബുക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി സഞ്ചരിച്ച വഴികള്‍ പൊലീസിന് വ്യക്തമായത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി തട്ടിക്കൊണ്ടു പോയ റോബിന്റെ ബന്ധങ്ങളും പ്രവര്‍ത്തനവും ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടതോടെ വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടമ്മ നല്‍കിയ പരാതിയില്‍ പൊലീസ് റോബിനെ അറസ്റ്റ് ചെയ്തതോടെ ഒട്ടേറെ പീഡനക്കേസുകള്‍ക്കാണ് തുമ്പുണ്ടായത്.
പല യുവതികളെയും ഫേയ്‌സ് ബുക്ക് വഴി പരിയപ്പെട്ട് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. വീട്ടമ്മമാരെയാണ് ഫേസ്ബുക്കുവഴി റോബിന്‍ പതിവായി കുടുക്കാറുളളത്. ഭര്‍ത്താക്കന്മാർ വിദേശത്തുളള യുവതികളാണ് ഇയാളുടെ ഇരകളില്‍ കൂടുതലും. വീട്ടമ്മമാരുമായി പരിചയത്തിലായാല്‍ നേരില്‍ കാണാന്‍ ശ്രമിക്കും. കൈവശമുളള പണവും ആഭരണങ്ങളുമായി രക്ഷപ്പെടാന്‍ നിര്‍ദ്ദേശിക്കുകയാണ് അടുത്ത ഘട്ടം.
പ്രതി റോബിന്റെ വലയില്‍ നിന്ന് രക്ഷപ്പെട്ട വീട്ടമ്മയെ ഒടുവില്‍ ഭര്‍തൃവീട്ടുകാരും കൈയ്യൊഴിഞ്ഞു. സ്വന്തം വീട്ടിലും ഇവര്‍ക്ക് പ്രവേശനമുണ്ടായില്ല. ഇതോടെ ഫേയ്‌സ്ബുക്ക് ചതിയില്‍പ്പെട്ട രണ്ടു മക്കളുടെ അമ്മ ആരോരുമില്ലാതെ ആശ്രമത്തില്‍ കഴിയുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha

























