ഈ കേസില്‍ ഇനി കാവ്യയും വലിച്ചിഴയ്ക്കപ്പെടുമോ..??

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ചൂണ്ടുവിരല്‍ പലരിലേയ്ക്ക് നീണ്ടിരുന്നെങ്കിലും ഇപ്പോള്‍ അനുഭവിയ്ക്കുന്നത് നടന്‍ ദിലീപാണ്. വ്യക്തിപരമായും ഔദ്യോഗികപരമായും നാല് മാസത്തോളമായി ദിലീപിനെ വേട്ടയാടുകയാണ് ആരോപണങ്ങള്‍. ആലുവ പോലീസ് ക്ലബില്‍ നീണ്ട പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ഉദ്യേഗത്തിന്റെ മുള്‍ മുനയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ ദിലീപിന് നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയും ദിലീപും ഒരേ മൊബൈല്‍ ഫോണ്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിറകെയാണ് കേസന്വേഷണത്തിലേയ്ക്ക് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്. സംഭവത്തിന് ശേഷം നടി നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. ആക്രമിയ്ക്കുന്നതിനിടെ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് ആക്രമികള്‍ പറഞ്ഞതായാണ് മൊഴി. ആ സ്ത്രീ ആരാണെന്നത് സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല. സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ വെളിപ്പെടുത്തിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്.

ദിലീപ് മാഡത്തെ കുറിച്ച് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതിന് ശേഷം സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി സരിതയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണനുമായി ഈ മാഡം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചു. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി തന്നെ സമീപിച്ചിരുന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ ദിലീപിനോട് പറഞ്ഞത്. ഫെനി മൂന്ന് തവണ തന്നെ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
ഇക്കാര്യം ചാനലുകളിലൂടെ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടെന്ന് ഫെനി പറഞ്ഞു. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്ഫെനി പറഞ്ഞു.

സംഭവവുമായി ഏതാനും സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിവാദ വില്ലത്തിയുടെ കഥാപാത്രം തിരശീലയില്‍ നില്‍ക്കുന്ന ഈ സമയത്താണ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള മാവേലിപുരത്തെ വസ്ത്രവ്യാപാര സ്ഥാനപനത്തില്‍ പൊലീസ് പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്നലെ (ജൂണ്‍ 30) രാവിലെ 11 മണിയ്ക്ക് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ട് മണിവരെ നീണ്ടു നിന്നുവത്രെ. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസില്‍ പരിശോധന നടത്തിയത്.

അതീവ രഹസ്യമായിട്ടാണ് പൊലീസ് എത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്മെയില്‍ ചെയ്തു പണം ചോദിച്ചുകൊണ്ട് ജയിലില്‍ നിന്ന് പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരമാര്‍ശിക്കുന്ന 'കക്കനാട്ടെ ഷോപ്പി'നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ലക്ഷ്യയില്‍ നടത്തിയ പരിശോധന. ഇത് സംബന്ധിച്ച് സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം കക്കനാട്ടെ ഷോപ്പില്‍ എത്തിയതായി കത്തില്‍ രണ്ടിടത്ത് സുനില്‍ പരമാര്‍ശിക്കുന്നുണ്ട്. ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കക്കനാട്ടെ കടയില്‍ എത്തിയതായി മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്ന മറുപടി ലഭിച്ചതായും പറയുന്നു. ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ ഉടമ കാവ്യയാണ്. ഈ കേസില്‍ ഇനി കാവ്യയും വലിച്ചിഴയ്ക്കപ്പെടുമോ.. കാവ്യയും ആക്രമിയ്ക്കപ്പെട്ട നടിയും ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ദിലീപുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും തെറ്റിപ്പിരിഞ്ഞത് എന്ന തരത്തില്‍ ചില ഗോസിപ്പുകളുമുണ്ട്.
https://www.facebook.com/Malayalivartha

























