മുന്നാര്‍ സര്‍വകക്ഷി യോഗം അപ്രധാനമെന്ന് പറഞ്ഞിട്ടില്ലെന്ന് റവന്യുമന്ത്രി

മൂന്നാര്‍ സര്‍വകക്ഷ യോഗം അപ്രധാനമെന്ന് പറഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. എല്ലാ യോഗത്തിനും അതിന്‍േറതായ പ്രധാന്യമുണ്ട്. കോട്ടയത്ത് ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുകയെന്നും ഇ ചന്ദ്രശേഖരന്‍ ചോദിച്ചു.
അതേ സമയം, റവന്യു മന്ത്രി അറിയാതെ യോഗം വിളിച്ചത് തെറ്റാണെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു പ്രതികരിച്ചു. റവന്യു സെക്രട്ടറി കാണിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചത് റവന്യു സെക്രട്ടറിയായിരുന്നു.
https://www.facebook.com/Malayalivartha

























