റിയാസ് മൗലവി വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാസര്‍കോട് ചൂരിയില്‍ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതികളായ കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), മാത്തെയിലെ നിതിന്‍(19), കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരുടെ അപേക്ഷയാണ് തള്ളിയത്.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും മുതിരുമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. കേസില്‍ 1,000 പേജുള്ള കുറ്റപത്രം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് 20ന് രാത്രി 11.45ഓടെയായിരുന്നു കൊലപാതകം.
മൂന്നാംപ്രതി അഖിലിന്റെ ബൈക്കിലാണ് മൂന്നുപ്രതികളും വന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസിനെ ഒന്നാംപ്രതി അജേഷാണ് കുത്തിയത്. രണ്ടാംപ്രതി മുറ്റത്ത് പതിനഞ്ചോളം മീറ്റര്‍ അകലെയാണ് നിന്നത്.
https://www.facebook.com/Malayalivartha

























