മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്നാറിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ആരംഭിച്ചു. മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ചെറുകിട കൈയേറ്റക്കാര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അവരോട് അനുഭാവപൂര്‍വമായ സമീപനം വേണമെന്നും സര്‍വകക്ഷിയോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകക്ഷി സംഘത്തിന്റെ നിവേദനപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയും നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ പരാതി മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























