കേന്ദ്രത്തിന്റെ കണ്ണില്‍ കെഎസ്‌ആര്‍ടിസി വന്‍കിട മുതലാളി തന്നെ, മുഖ്യമന്ത്രിയുടേയും, ആര്യാടന്റേയും അപേക്ഷകള്‍ കേന്ദ്രം കേട്ടില്ല.

കെഎസ്‌ആര്‍ടിസിയുടെ ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞപ്പോള്‍തന്നെ മുഖ്യമന്ത്രിയും ആര്യാടനും ഡല്‍ഹിയെ കുറ്റം പറഞ്ഞ്-പറയാതെ കത്തെഴുതി. പറഞ്ഞിട്ടെന്ത് കാര്യം വീണ്ടും കെഎസ്‌ആര്‍ടിസി യുടെ ഡീസല്‍ ചാര്‍ജ് കൂട്ടി.
ഇനിയുള്ള ഓരോ ഡീസല്‍ വിലവര്‍ധനയും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കെഎസ്‌ആര്‍ടിസിയെ ആണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി പാടുപെടുകയാണ് കെഎസ്‌ആര്‍ടിസി. കഴിഞ്ഞമാസത്തെ പെന്‍ഷന്‍പോലും കൊടുത്തിട്ടില്ല. സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. കഴിഞ്ഞമാസത്തില്‍ കെഎസ്‌ആര്‍ടിസിയെ വന്‍കിട ഉഭഭോക്താവായികണ്ട് ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞിരുന്നു. അതോടെ കെഎസ്‌ആര്‍ടിസി. കൂടുതല്‍ പ്രതിസന്ധിയിലായി. ഡീസലിന് ഇന്നലെ 45 പൈസ കൂട്ടിയപ്പോള്‍ കെഎസ്‌ആര്‍ടിസിയുടെ ഡീസലിന് കൂടിയത് ഒരു രൂപ 80 പൈസയാണ്. ഇത് പ്രതിമാസം രണ്ട് കോടി 43 ലക്ഷത്തിന്റെ അധികബാധ്യതയാണുണ്ടാകുന്നത്. ഇത് ബാധിക്കുന്നത് സാധാരണക്കാരെയാണെന്ന് ആരും കാണുന്നില്ല.
https://www.facebook.com/Malayalivartha