സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണംചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.
15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നല്‍കുക. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം റേഷന്‍കട വഴിയാകും. സെപ്തംബര്‍ നാലുവരെ കിറ്റ് വാങ്ങാവുന്നതാണ്
ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള കിറ്റ് ഉദ്യോഗസ്ഥര്‍ എത്തിക്കും. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുക. ഇത്തരത്തില്‍ 10,634 കിറ്റുകള്‍നല്‍കും.
ഓണക്കാലത്ത് പിങ്ക് കാര്‍ഡുകാര്‍ക്ക് നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി കൂടി നല്‍കും. നീലക്കാര്‍ഡിന് 10 കിലോയും വെള്ളക്കാര്‍ഡിന് 15 കിലോയും അരി നല്‍കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് നല്‍കുക.
https://www.facebook.com/Malayalivartha