സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതു വ്യാജ ചിത്രമെന്ന് പോലീസ് , ആ ഫോട്ടോ ജയിലിലേതല്ല, ഷെയര്‍ ചെയ്താല്‍ കേസ്

നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാതാരം ദീലിപ് അറസ്റ്റിലായതിനു പിന്നാലെ 'പോലീസ് സ്‌റ്റേഷനിലെ അവസ്ഥ' എന്ന തലക്കെട്ടോടുകൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതു വ്യാജ ചിത്രമെന്ന് പോലീസ്.
ഇരിങ്ങാലക്കുടയില്‍ 'ജോര്‍ജേട്ടന്‍സ് പൂരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ദീലിപ് എത്തിയപ്പോള്‍ ഇരിങ്ങാലക്കുട സ്‌റ്റേഷനിലെ സിപിഒമാരായ അരുണ്‍, പ്രസാദ് എന്നീ പോലീസുകാര്‍ പകര്‍ത്തിയ സെല്‍ഫിയാണ് ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് മാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തയായി പ്രചരിക്കുന്നത്.
തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം നടപടിയെടുക്കാവുന്ന കുറ്റമാണെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























