ദിലീപിന്റെ സുഹൃത്തായ എംഎല്‍എയ്‌ക്കെതിരെ ശക്തമായ അന്വേഷണം; സിം കാര്‍ഡ് വിദേശത്തുവച്ചു നശിപ്പിച്ചു; നടി ആക്രമിക്കപ്പെട്ടതിന് മുമ്പും പിമ്പും എം.എല്‍.എ ദിലീപുമായി സംസാരിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിവസം തോറും കേസ് മാറി മറിയുമ്പോള്‍ ആരോപണ വിധേയനായ സുഹൃത്ത് എംഎല്‍എയ്‌ക്കെതിരെ അന്വേഷണം മുറുകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒറിജിനല്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന് വേണ്ടി പോലീസ് പരതുമ്പോള്‍ ഈ എം.എല്‍.എ സ്ഥിരമായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് വിദേശത്തുവച്ചു നശിപ്പിച്ചതായി സൂചന. മംഗളമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഈ എം.എല്‍.എ. അടുത്തിടെ നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വൊഡാഫോണ്‍ സിം കാര്‍ഡാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം നശിപ്പിച്ചത്. ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ നിന്നെടുത്ത സിം കാര്‍ഡ് ഇവിടെ മാറാന്‍ സാധിക്കുമെന്നിരിക്കെ വിദേശത്തു പോയി മാറിയതാണ് സംശയത്തിന് ഇടയാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുമ്പും ശേഷവും ദിലീപുമായി ഈ എം.എല്‍.എ. മൊെബെലില്‍ സംസാരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു.
വിദേശത്തുവച്ച് ഫോണ്‍ നഷ്ടപ്പെട്ടതിനാലാണ് അവിടെവച്ച് ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതെന്നാണ് എം.എല്‍.എയുടെ വിശദീകരണം. ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നും പതിവായി മൊെബെലില്‍ സംസാരിച്ചിരുന്നെന്നും ഈ എം.എല്‍.എ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എം.എല്‍.എ. ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണസംഘം രണ്ട് എം.എല്‍.എമാരുടെ മൊഴിയെടുത്തത്.
ആവശ്യമെങ്കില്‍ അവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ദിലീപിന് അയയ്ക്കാനായി പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം കത്ത് എഴുതി നല്‍കിയ സഹതടവുകാരന്‍ വിപിന്‍ലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് വിയ്യൂര്‍ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായാണ് വിപിന്‍ലാല്‍ ജയിലില്‍ കഴിയുന്നത്. പെരുമ്പാവൂര്‍ സി.ഐ. ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടിക്രമങ്ങള്‍ക്കായി വില്ലൂര്‍ ജയിലിലെത്തിയത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























