സുഖിപ്പിച്ചും തെറിവിളിച്ചും വരുന്ന കത്തുകള്‍ കാണുമ്പോള്‍ ദിലീപ് കത്തിക്കയറുന്നു

ജയിലില്‍ തിരക്കൊന്നുമില്ലാതെ കിടക്കുന്ന ദിലീപിനെത്തേടി കത്തുകളുടെ പ്രവാഹം. ഇതില്‍ എതിര്‍ത്തും അനുകൂലിച്ചുമുള്ള കത്തുകള്‍ 25 കത്തുകളുണ്ട്. അതേ സമയം കത്ത് കത്തിന്റെ കാര്യം പറയുമ്പോള്‍ ദിലീപിന് ദേഷ്യം കത്തിക്കയറും. ഒരു കത്തും കാണേണ്ടന്ന എന്ന നിലപാടിലാണ് ദിലീപ്. രണ്ട് രജിസ്‌ട്രേഡ് കത്തുകളും ഇതിലുണ്ട്. ഇവ ദിലീപിനെക്കൊണ്ട് ഒപ്പിടിവിച്ച് കൈപ്പറ്റിയ ശേഷം ജയില്‍ സൂപ്രണ്ട് സൂക്ഷിച്ചിരിക്കുകയാണ്.
ദിലീപിന് ജാമ്യംനില്‍ക്കാന്‍ തയ്യാറായി മലപ്പുറത്തുകാരനായ ആരാധനകനും ജയിലിലെത്തി. കരമടച്ച രസീതുമായാണ് ഇയാള്‍ എത്തിയത്. ദിലീപിനെ കാണാനുള്ള അനുമതിക്കായി എസ്പി. ഓഫീസിലും ഇയാള്‍ പോയിരുന്നു.
സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കത്തുകള്‍ ജയിലിലെത്തുന്നത്. ഭൂരിഭാഗം കത്തുകളിലെയും വിലാസം ഒന്നുതന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ. ഒരു കത്തിന്റെ പുറത്തു ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റില്‍ ഇപ്പോള്‍ ആലുവ സബ് ജയില്‍ എന്നും കുറിച്ചിരിക്കുന്നു. സാധാരണ കവറുകളും ഇന്‍ലന്‍ഡും പോസ്റ്റ് കാര്‍ഡുമൊക്കെയാണ് കത്തയയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തിലും മതിയായ സ്റ്റാംപുമുണ്ട്. കത്തുകള്‍ സൂപ്രണ്ട് വായിച്ച ശേഷം തടവുകാര്‍ക്കു കൊടുക്കുകയാണു രീതി.
എന്നാല്‍, ദിലീപ് ഇവ വായിക്കാന്‍ താല്‍പര്യം കാട്ടാത്തതിനാല്‍ ഓഫിസില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ കൊടുത്തുവിടാനാണ് പ്ലാന്‍. അത് സ്വീകരിക്കുമെന്ന് കണ്ടറിയണം. എന്തായാലും ഈ കത്തുകള്‍ അവസാനം കത്തിച്ചു കളയും.
ദിലീപിന്റെ സഹോദരന്‍ അനൂപ് ഇന്നലെയും ജയിലില്‍ എത്തി 15 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. അനൂപിനു പുറമെ ഏതാനും സുഹൃത്തുക്കളും ദിലീപിനെ കാണാന്‍ അനുമതി തേടി. പക്ഷേ, അധികൃതര്‍ അനുവദിച്ചില്ല. വീട്ടുകാര്‍ക്കും അഭിഭാഷകനും മാത്രമേ സന്ദര്‍ശനാനുമതി നല്‍കാവൂ എന്ന് അന്വേഷണ സംഘവും ഉന്നത ജയില്‍ ഉദ്യോഗസ്ഥരും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























