ഇതരസംസ്ഥാനത്തു നിന്നും മയക്കുമരുന്ന് കടത്ത് വ്യാപകമായതോടെ ദേശീയ പാതയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി

ഓണവിപണി ലക്ഷ്യമിട്ടു ഇതരസംസ്ഥാനത്തു നിന്നും ലഹരി മരുന്നുകളുടെ കടത്തു വ്യാപകമായതോടെ എക്‌സൈസ് വകുപ്പ് ദേശീയ പാതയില്‍ വാഹന പരിശോധന ശക്തമാക്കി. അന്തര്‍ സംസ്ഥാന ബസുകളില്‍ കടത്തിക്കൊണ്ടു വന്നിരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി അമരവിള ചെക്ക് പോസ്റ്റില്‍ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
ചെക്‌പോസ്റ്റില്‍ അന്തര്‍ സംസ്ഥാന ബസുകളുടെ പരിശോധന ശക്തമാക്കിയതോടെ തമിഴ് നാട്ടില്‍ നിന്നും മയക്കുമരുന്നുള്‍പ്പെടെ ലഹരി പദാര്‍ഥങ്ങളുമായി വരുന്നവര്‍ കളിയ്ക്കാവിളയിലും പാറശാലക്കു സമീപ പ്രദേശങ്ങളിലും ബസില്‍ നിന്നും ഇറങ്ങി ഓര്‍ഡിനറി ബസുകളില്‍ മാറി കയറി സംസ്ഥാനത്തിനകത്തു എത്തിക്കുന്നതായി എക്‌സൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ചെക്‌പോസ്റ്റില്‍ മാത്രം പരിശോധന നടത്താതെ വിവിധ പ്രദേശങ്ങളിലേക്കു പരിശോധന നടത്തുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. എക്‌സൈസ് സി ഐ ബെഞ്ചമിനും സംഘവും ദേശീയ പാതയില്‍ കൊറ്റമം ജംഗ്ഷനില്‍ പരിശോധന നടത്തുകയും ബസില്‍ കടത്താന്‍ ശ്രമിച്ച നൂറു ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് സിഐ ബഞ്ചമിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























