നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.
വലിയ സ്വാധീനശക്തിയുളള ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കും. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. 43 ദിവസമായി ദിലീപ് ജയിലില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha



























