ബ്ലൂ വെയില്‍ ഗെയിം കേരളത്തില്‍ സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

ലോകത്തെ നടുക്കിയ കൊലയാളി ഗെയിം ബ്ലൂവെയില്‍ നിയമസഭയിലും ചോദ്യമായി. എം.ഉമ്മര്‍, പാറയ്ക്കല്‍ അബ്ദുള്ള, പി.ഉബൈദുള്ള, എം.കെ.മുനീര്‍ എന്നിവരാണ് ബ്ലൂവെയിലിനെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ബ്ലൂവെയില്‍ ഗെയിം സംസ്ഥാനത്ത് വ്യാപകമാവുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ബ്ലൂവെയില്‍ ആപ്ലിക്കേഷന്റെ ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലോ ആപ്‌സ്‌റ്റോറിലോ വിന്‍ഡോസ് പ്ലേ സ്‌റ്റോറിലോ ബ്ലൂവെയില്‍ ലഭ്യമല്ല. ഇത്തരം ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍ നിരന്തര നിരീക്ഷണത്തിലാണ്. ബ്ലൂവെയിലിനെതിരായ ബോധവത്കരണം വ്യാപകമാക്കും.
മാദ്ധ്യമങ്ങളിലൂടെയും പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വഴിയും ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യങ്ങളായ രത്‌നങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു. ശ്രീകോവിലില്‍ പ്രധാന വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളിലെ വൈരക്കല്ലുകളും സ്വര്‍ണ ആലിലകളുമാണ് നഷ്ടപ്പെട്ടത്.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കണക്കെടുപ്പും കെല്‍ട്രോണിന്റെ മൂല്യനിര്‍ണയവും പൂര്‍ത്തിയായ ശേഷമാണോ രത്‌നങ്ങള്‍ നഷ്ടമായതെന്ന് അറിവായിട്ടില്ല. ക്ഷേത്രം മാനേജരായിരുന്ന ഡി.വേണുഗോപാലിന്റെ പരാതിയെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. ഇത് പിന്നീട് െ്രെകംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായാലുടന്‍ നടപടിയെടുക്കുമെന്ന് കെ.മുരളീധരനെ മുഖ്യമന്ത്രി അറിയിച്ചു
https://www.facebook.com/Malayalivartha























