മുത്തലാഖ് വിധിയില്‍ മാധ്യമങ്ങള്‍ക്ക് ആശയക്കുഴപ്പം വരാന്‍ കാരണം...

മുത്തലാഖ് കേസില്‍ രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം പുറത്തുവിട്ട ബ്രേക്കിംഗ് വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ മാറിമറിഞ്ഞു. മാധ്യമങ്ങളെ വെട്ടിലാക്കിയ ആ 'വിധി'ക്ക് പിന്നിലുള്ള കാരണം ഇതാണ്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരില്‍ ചീഫ് ജസ്റ്റീസ് ജെ.എസ് കെഹാറും ജസ്റ്റീസ് എസ്. അബ്ദുള്‍ നസീറും മുത്തലാഖിനെ അനുകൂലിച്ചിരുന്നു. ബെഞ്ചിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ എന്ന വിലയിലാണ് ഇവര്‍ ആദ്യം വിധിവാചകം പറഞ്ഞത്.
മുസ്ലീം വിഭാഗത്തിന് ഭരണഘടന നല്‍കിയിരിക്കുന്ന മതപരമായ അവകാശങ്ങളുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ ഭരണഘടനാ വിരുദ്ധമല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഈ ജഡ്ജിമാര്‍ അവരുടെ വിധിന്യായം വായിച്ചത് അപ്പോള്‍ തന്നെ ബ്രേക്കിംഗ് ആക്കിയ മാധ്യമങ്ങള്‍ വെട്ടിലാവുകയായിരുന്നു. 'മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുത കോടതി അംഗീകരിച്ചു' എന്നായിരുന്നു ആദ്യ ബ്രേക്കിംഗ്.
ഭരണഘടന സാധുത ഈ ജഡ്ജിമാര്‍ അംഗീകരിച്ചുവെങ്കിലും ആറു മാസത്തേക്ക് മുത്തലാഖ് തടയുകയും നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പത്ത് മിനിറ്റിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ജസ്റ്റീസ് ആര്‍.എഫ് നരിമാന, യു.യു ലളിത്, ജോസഫ് കുര്യന്‍ എന്നിവര്‍ മുത്തലാഖിനെ ശക്തമായി എതിര്‍ക്കുകയും ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ രണ്ടിനെതിരെ മൂന്നു പേരുടെ ഭൂരിപക്ഷത്തില്‍ മുത്തലാഖ് കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha
























