കെ.എം. മാണിയെ സ്വഗതം ചെയ്‌തത് ഏതെങ്കിലും തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വി.എസ്.

കെ.എം.മാണി ഇടതുമുന്നണിലേയ്ക്ക് വരുന്നുവെന്ന് പറഞ്ഞത് മാധ്യമങ്ങളാണന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ . അതു കണ്ടിട്ടായിരുന്നു തന്റെ പ്രതികരണം. മാണി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. മാണിയെ സ്വാഗതം ചെയ്തത് ഏതെങ്കിലും തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതായി തനിക്കറിയില്ല. ടി.പി വധത്തിന്റെ പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ചൊവ്വാഴ്ച പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പൈപ്പ് പൊട്ടിയത് അട്ടിമറിയാണെങ്കില്‍ അത് കണ്ടെത്തണം. പ്രശ്‌നം പരിഹരിക്കാത്തത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് വി.എസ് ആരോപിച്ചു.
https://www.facebook.com/Malayalivartha