കുര്യനെതിരെ കേസെടുക്കാന്‍ പോലീസും സര്‍ക്കാരും തയ്യാറാകാത്തതുകൊണ്ട് അഭയം തേടി പെണ്‍കുട്ടി കോടതിയിലേക്ക്

സൂര്യനെല്ലി പെണ്‍കുട്ടി നീതിക്കായി കോടതിയിലേക്ക്. തന്നെ പീഡിപ്പിച്ചവരില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനുണ്ടെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവം പോലീസ്റ്റേഷനില്‍ പരാതി നേരിട്ടു കൊടുത്തിരുന്നു. എന്നാല്‍ പരാതി സ്വീകരിച്ചില്ല. അതിനാല്‍ പരാതി തപാല്‍ മുഖേനേ ജില്ലാപോലീസ് സൂപ്രണ്ടിനും അയച്ചു കൊടുത്തു. എന്നാല്‍ പരാതി സ്വീകരിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരും പോലീസും തീരുമാനിച്ചത്.
പുതുതായി കേസ് രജിസ്റ്റര്‍ ചെയ്യാനോ പുതുതായി അന്വേഷണം നടത്താനോ നിയമ സാധുതയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. സുപ്രീം കോടതിവരെ തള്ളിയ കേസില്‍ കുര്യനെതിരെ വീണ്ടും പരാതി സ്വീകരിക്കേണ്ട എന്നും പോലീസിന് നിയമോപദേശം ലഭിച്ചു. അങ്ങനെയാണ് പെണ്‍കുട്ടി പി.ജെ. കുര്യനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha