ഘടകക്ഷികള്‍ ചാടിപ്പോകാതിരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് തന്നെ രംഗത്ത്, മുന്നണിയിലെ അതൃപ്‌തി ഉടന്‍ പരിഹരിക്കും

ഐക്യമുന്നണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറനീങ്ങി പുറത്ത് വന്നതോടെ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെടാന്‍ തുടങ്ങി. ഐക്യമുന്നണിയിലെ ഘടക കക്ഷികളുടെ അതൃപ്‌തി ഉടന്‍ പരിഹരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല വ്യക്തമാക്കി. യു.ഡി.എഫില്‍ നിന്നും ഒരു കക്ഷിയും വിട്ടുപോകില്ല.
ഇടതുമുന്നണി ദുര്‍ബലമായതു കൊണ്ടാണ് കാലുമാറ്റത്തിനും കൂറുമാറ്റത്തിനും അവര്‍ ശ്രമിക്കുന്നത്. സി.പി.എമ്മിലെ വിഭാഗീയതയാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണമെന്നും രമേഷ് വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha