കരിമരുന്നില്ലാതെ എന്ത് ആഘോഷം, പാലക്കാട് പടക്ക നിര്‍മ്മാണശാലയില്‍ തീപിടിച്ച് 6 മരണം

ഉത്സവസീസണായതോടെ പടക്ക നിര്‍മാണശാലകളിലെ ദുരന്തങ്ങളും വര്‍ധിക്കുകയാണ്. വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണ ശാലകളാണധികവും. പാലക്കാട് ചെറുപ്പുളശേരിക്കടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയില്‍ ഇന്ന് ഉച്ചയ്‌ക്കുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. രണ്ട് പേര്‍ സംഭവ സംഥലത്ത് വച്ച്‌തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പത്തോളം പേര്‍ പടക്ക നിര്‍മ്മാണശാലയില്‍ അപകടസമയത്ത് ജോലിചെയ്‌തിരുന്നു.
നാല് ഫയര്‍ഫോഴ്‌സുകള്‍ ഒരുമണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്. ദുരന്തം നടന്ന സ്ഥലത്തേക്ക് ഒരു ചെറിയ റോഡ് മാത്രമേയുള്ളൂ. അത്‌കൊണ്ട് സംഭവംനടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഫയര്‍ഫോഴ്‌സിനുപോലും സ്ഥലത്തെത്താന്‍ കഴിഞ്ഞുള്ളൂ.
https://www.facebook.com/Malayalivartha