യേശുദാസിനെ ഗുരുവായൂരിലും പ്രവേശിപ്പിക്കണം... ഹിന്ദു കാണിക്കുന്നതിനെക്കാള്‍ കമ്മിറ്റ്‌മെന്റ് യേശുദാസ് കാണിക്കുന്നുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി

യേശുദാസ് ജീവിക്കുന്നത് ഹിന്ദുവായിട്ടാണ്. ഹിന്ദു കാണിക്കുന്നതിനെക്കാള്‍ കമ്മിറ്റ്‌മെന്റ് അദ്ദേഹം കാണിക്കുന്നുണ്ടെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. യേശുദാസിനെ ഗുരുവായൂരിലും കയറ്റണമെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂരില്‍ അന്യജാതി മതസ്ഥര്‍ വരുന്നുണ്ടല്ലോ.
യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രത്യേകം അനുവാദം നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം ജീവിതത്തില്‍ പകര്‍ത്താനാണ് ചെയ്യേണ്ടത്. അത് അദ്ദേഹം ക്യത്യമായി ചെയ്യുന്നുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
യേശുദാസിനെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം നന്നായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























