Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

ഓടിക്കൊണ്ടിരുന്ന ബസില്‍ ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ തൊട്ടുരുമ്മി; നാട്ടുകാര്‍ ഓട്ടിച്ചിട്ട് പിടിച്ച പ്രൊഫസര്‍ പോസ്കോ കേസില്‍ അഴിക്കുള്ളിലായിട്ട് അഞ്ച് ദിവസം: ചാലക്കുടി ഗവേഷണ കേന്ദ്രം പ്രതിസന്ധിയിലേക്ക്...

25 SEPTEMBER 2017 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു

ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സസ്പെന്‍ഷനിലായിരുന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ചാലക്കുടി അഗ്രോണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫസര്‍ ഡോ. ഇ. ശ്രീനിവാസന്‍ വീണ്ടും ബസ് യാത്രക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പരസ്യമായി മാനഭംഗപ്പെടുത്തിയ കേസില്‍ അഴിക്കുള്ളിലായിട്ട് 5 ദിവസം പിന്നിട്ടിട്ടും പകരം മേധാവിയെ നിയമിക്കാതെയും ശ്രീനിവാസനെതിരെ നടപടി എടുക്കാതെയും കാര്‍ഷിക വാഴ്സിറ്റി. കാര്‍ഷിക സര്‍വകലാശാലയുടെ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടില്‍ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കൂടിയാണ് ഇയാള്‍. ഒന്നാം വര്‍ഷ ഐടിഎ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍.

ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജില്‍ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പില്‍ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസന്‍ കയറിയപ്പോള്‍ മുതല്‍ തന്നെ കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ ഉരസുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്‍കിയ പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി അദ്ധ്യാപകന് നേരെ കയര്‍ത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവര്‍ ചേര്‍ന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു.

ഓടി രക്ഷപെടാന്‍ ശ്രമിച്ച അദ്ധ്യാപകനെ ബസില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടിച്ച് നിര്‍ത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ പീഡനക്കേസില്‍ പിടിക്കുന്നത് ഇതാദ്യമല്ല എന്നതാണ് വസ്തുത. 2010 ഫെബ്രുവരിയില്‍ മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീനിവാസന്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയെയും പീഡനത്തിനിരയാക്കിയിരുന്നു. എന്നാല്‍ അന്നത്തെ കോളേജ് അധികാരികള്‍ ഇടപെട്ട് അദ്ധ്യാപകന് ട്രാന്‍സ്ഫര്‍ നല്‍കി സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് മണ്ണുത്തി കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി ചാലക്കുടി കാര്‍ഷിക കോളേജിലെക്ക് ശ്രീനിവാസന്‍ എത്തിയത്.സ്ഥലം മാറ്റം കിട്ടിയില്ലെങ്കിലും ഇയാള്‍ രീതികള്‍ മാറ്റിയില്ല. ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാനിയാണ് ഇയാള്‍. ഈ സ്വാധീനം ഉപയോഗിച്ചാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ചാലക്കുടി കാര്‍ഷിക ഗവേഷണത്തിന്റെ മേധാവിയായി എത്തിയത്. സര്‍വകലാശാലാ ജീവനക്കാരിയെ പീഡിപ്പിച്ചപ്പോഴും രക്ഷപ്പെട്ടതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു. മുന്‍പുള്ള ആരോപണങ്ങള്‍ പുറത്ത് അറിയാതെ തേഞ്ഞ് മാഞ്ഞ് പോയതിനാല്‍ ഇപ്പോഴും സമൂഹത്തില്‍ ഉന്നതനായി നടക്കുകയായിരുന്നു. വിവാഹിതനായ ശ്രീനിവാസന്റെ ഭാര്യ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യപികയാണ്. പോസ്‌കോ 7,8 വകുപ്പുകളും ഐപിസി 354-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. ശ്രീനിവാസനെ തൃശൂര്‍ പോസ്‌കോ കോടതിയില്‍ ഹാജരാക്കി. അദ്ധ്യാപകന് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതെ സമയം മേധാവിയില്ലാതെ ചാലക്കുടി ഗവേഷണ കേന്ദ്രത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഒക്ടോബറില്‍ നല്‍കേണ്ട ശമ്പളം മുടങ്ങാനും സാധ്യത . സര്‍വകലാശാലയുടെ സ്റ്റാട്യൂട് എസ് ആര്‍ ഓ നമ്ബര്‍ 293/72 പാര്‍ട്ട് നാല് വകുപ്പ് 19 പ്രകാരം ക്രിമിനല്‍ കുറ്റത്തിന് 48 മണിക്കൂറില്‍ അധികം യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ അയാളെ സസ്പെന്‍ഡ് ചെയ്തിരിക്കണം . മാധ്യമങ്ങള്‍ രേഖാമൂലം വാര്‍ത്ത നല്‍കി നാലു ദിവസം കഴിഞ്ഞിട്ടും സര്‍വകലാശാല അറിഞ്ഞ മട്ടേയില്ല . യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണ നിയന്ത്രണത്തിലാണ് ചാലക്കുടി ഗവേഷണ കേന്ദ്രം . പത്രവാര്‍ത്ത വന്നിട്ടും ഇതേക്കുറിച്ചു അന്വേഷിക്കാനോ റിപ്പോര്‍ട്ട് നല്‍കാനോ ഗവേഷണ വിഭാഗം മേധാവി ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം ചാലക്കുടി പൊലീസ് ശനിയാഴ്ച കേസിന്റെ എഫ് ഐ ആര്‍ ന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്ക് തപാലില്‍ അയച്ചു . ചാലക്കുടി ഗവേഷണ കേന്ദ്രത്തില്‍ ഇതിന്റെ പകര്‍പ്പ് നല്‍കിയത് വെള്ളാനിക്കരയില്‍ ശനിയാഴ്ച എത്തിച്ചിട്ടുണ്ട്.

വെള്ളാനിക്കര ഹോര്‍ട്ടികള്‍ചര്‍ കോളേജിലെ കമ്ബ്യൂട്ടര്‍ ലാബില്‍ താല്‍കാലിക ജോലിയിലുണ്ടായിരുന്ന ക്ലാസ് 4 ജീവനക്കാരിയെ സമാന രീതിയില്‍ പീഡിപ്പിച്ചതിന് 2011 ഫെബ്രുവരി 21ന് ശ്രീനിവാസനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്നും സര്‍വകലാശാലയിലെ ഉദ്യോഗസ്ഥ പ്രമുഖരുടെ സഹായത്തോടെ 6മാസം തികയുന്നതിനു മുന്‍പ് 2011 ജൂലൈ 4 നു ശ്രീനിവാസന്‍ തിരികെ ജോലിയില്‍ കയറി . ശ്രീനിവാസനെ രക്ഷിക്കാന്‍ 3 അന്വേഷണങ്ങള്‍ക്കു യൂണിവേഴ്സിറ്റി ഉത്തരവിട്ടതോടെ പരാതിക്കാരിയായ യുവതി മനം മടുത്തു പരാതി പിന്‍വലിക്കുകയായിരുന്നു ഇത് ചൂണ്ടിക്കാട്ടി ശ്രീനിവാസന്‍ ഹൈ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സംഘടിപ്പിക്കുകയായിരുന്നു .യൂണിവേഴ്സിറ്റി നടത്തിയ ആദ്യ അന്വേഷണത്തില്‍ യുവതി മൊഴി ശ്രീനിവാസനെതിരെ മൊഴി നല്‍കിയിരുന്നു .അതില്‍ നടപടിയെടുക്കാതെ വീണ്ടും വീണ്ടും അന്വേഷണം നടത്തുകയായിരുന്നു യൂണിവേഴ്സിറ്റി .ഇത്ര വലിയ കുറ്റം ചെയ്തിട്ടും അന്ന് പൊലീസില്‍ പരാതി കൈമാറാന്‍ സര്‍വ്വകലാശാല തയ്യാറായില്ല .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (2 minutes ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (5 minutes ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (14 minutes ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (16 minutes ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (24 minutes ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (46 minutes ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (59 minutes ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (1 hour ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (1 hour ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (2 hours ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (2 hours ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (2 hours ago)

Malayali Vartha Recommends