Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത.... ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.


അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...


ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...


നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു: സംഭവം ഓണാഘോഷത്തിനിടെ...

മദ്‌നിക്ക്‌ നീതിനിഷേധം; കാര്യങ്ങള്‍ കോണ്‍ഗ്രസിനെതിരാവുന്നു

07 JULY 2014 06:18 AM IST
മലയാളി വാര്‍ത്ത.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അബ്‌ദുള്‍നാസര്‍ മദ്‌നിക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നിലപാട്‌ കേരളത്തില്‍ മുസ്ലീങ്ങളെ കോണ്‍ഗ്രസിനെതിരാക്കി മാറ്റുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന മഅദ്‌നിയും ചികിത്സയ്‌ക്കുവേണ്ടി 2010 മുതല്‍ 16 ലക്ഷം ചിലവഴിച്ചെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദമാണ്‌ കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നത്‌. ഇടതുവലതു ഭേദമന്യേ കേരളത്തിലെല്ലാവരും മഅദ്‌നിയെ രക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്‌. കേരള നിയമസഭ മഅദ്‌നിക്ക്‌ വേണ്ടി പ്രമേയവും പാസാക്കിയിട്ടുണ്ട്‌. എന്നിട്ടും മഅദ്‌നി ജയിലില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുകയാണെന്നാണ്‌ മുസ്ലീം സമുദായത്തിന്റെ കണക്കുകൂട്ടല്‍. കര്‍ണാടകം ഭരിച്ച ബിജെപിയെക്കാള്‍ മോശം കോണ്‍ഗ്രസാണെന്നാണ്‌ ഇവരുടെ ചിന്ത. ചുരുക്കത്തില്‍ മഅദ്‌നിക്ക്‌ ചികിത്സ നിഷേധിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ കരുതുന്നു. കര്‍ണാടക സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടും ഉമ്മന്‍ചാണ്ടി ഇടപെടുന്നില്ലെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്‌. മഅദ്‌നിയുടെ രോഗം ലീഗിനെയും പ്രതിസന്ധിയിലാക്കി. കര്‍ണാടകത്തിലെ ആഭ്യന്തരമന്ത്രി മലയാളിയായിട്ടും കേരള നേതാക്കള്‍ ഇടപെടുന്നില്ലെന്നാണ്‌ പ്രധാന ആക്ഷേപം.
2010 ആഗസ്റ്റ്‌ 26 നാണ്‌ മഅദ്‌നിയെ ജയിലിലടച്ചത്‌. മണിപ്പാല്‍ ആശുപത്രിയില്‍ മാത്രം മഅദ്‌നിക്ക്‌ ഏഴരലക്ഷം ചിലവായെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഇത്‌ കള്ള കണക്കാണെന്നാണ്‌ മഅദ്‌നി അനുയായികളുടെ വാദം. ഒരു സര്‍ക്കാര്‍ വിചാരിച്ചാല്‍ ചില ആശുപത്രി ബില്ലുകള്‍ വ്യാജമായി ഉണ്ടാക്കാന്‍ യാതൊരു പ്രയാസവുമില്ലെന്നും അവര്‍ പറയുന്നു.
അതേസമയം മഅദ്‌നിയുടെ ജാമ്യാപേക്ഷ ജസ്റ്റിസ്‌ ചലമേശ്വര്‍ ഇന്ന്‌ പരിഗണിക്കും. കേരളത്തില്‍ ദീര്‍ഘകാലം ചീഫ്‌ ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്‌ മഅദ്‌നിയുടെ വിഷയം നന്നായി അറിയുമെന്നു വേണം കരുതാന്‍.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്കു നീതി ലഭിക്കില്ലെന്നു തന്നെയാണ്‌. പി.ഡി.പി. വിശ്വസിക്കുന്നത്‌. കോണ്‍ഗ്രസില്‍ നിന്നും അവര്‍ നീതി പ്രതീക്ഷിച്ചിരുന്നു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മഅദ്‌നി ജയില്‍ മോചിതനാവുമെന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതീക്ഷിച്ചിരുന്നു. ബിജെപിയാണ്‌ മഅദ്‌നിയെ അറസ്റ്റ്‌ ചെയ്‌തത്‌. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തെക്കാളും വഷളാവുകയായിരുന്നു അവസ്ഥ. ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫലമില്ലെന്നാണ്‌ മഅദ്‌നിയുടെ കുടുംബാംഗങ്ങളും പറയുന്നത്‌.
ഇതിനിടെ മഅദ്‌നിയുടെ ആരോഗ്യനില അനുദിനം വഷളാവുകയാണെന്ന്‌ ബാംഗ്ലൂരില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഅദ്‌നിക്കെന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനും ലീഗിനും പിടിച്ചു നില്‍ക്കാനാവാതെ വരും. അതിന്റെ പൂര്‍ണ ഉത്തരവാദി കര്‍ണാടകത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസുകാരുടെ തലയിലായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് വിദഗ്ധസംഘം  (4 minutes ago)

മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ രാവിലെ 8:45ന് നടന്ന....  (19 minutes ago)

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (40 minutes ago)

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (6 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (6 hours ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (7 hours ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (7 hours ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (7 hours ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (8 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (9 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (11 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (11 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (12 hours ago)

Malayali Vartha Recommends