Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വന്‍കിട ഹോട്ടലുകളില്‍ മയക്കുമരുന്നും കിട്ടും; പിന്നില്‍ നമ്മുടെ ഉദ്യോഗസ്ഥ പ്രമാണിമാര്‍

09 JULY 2014 02:51 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ മെട്രോ നഗരങ്ങളിലുള്ള വന്‍കിട ഹോട്ടലുകളില്‍ കഞ്ചാവ്‌ വില്‍പ്പനയ്‌ക്ക്‌. ബാറുകളിലാണ്‌ ഇവ ലഭ്യമാവുക. നല്ല വില നല്‍കണമെന്നു മാത്രം. കഞ്ചാവ്‌ മാത്രമല്ല വില കൂടിയ മറ്റ്‌ മയക്കുമരുന്നുകളും ഇവിടങ്ങളില്‍ സുലഭമാണ്‌. കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളില്‍ നിശാപാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതായുള്ള പോലീസ്‌ കണ്ടെത്തലില്‍ സാധനം പുറത്തു നിന്നും കൊണ്ടു വരുന്നതല്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌. എന്നാല്‍ ഇവ കണ്ടുപിടിക്കാന്‍ പോലീസിന്‌ ഒരിക്കലും കഴിയുകയില്ല. അതേസമയം ഹോട്ടല്‍ ജീവനക്കാരെ സ്വാധീനിച്ച്‌ അവരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തികിട്ടാന്‍ സാധിക്കുമോ എന്നാണ്‌ പോലീസ്‌ നോക്കുന്നത്‌. ഇതും പ്രയാസകരമാണെന്ന്‌ പോലീസിനറിയാം. മയക്കുമരുന്നും ഡാന്‍സ്‌ ബാറുമൊക്കെയുള്ള ഹോട്ടലുകളില്‍ ജീവനക്കാര്‍ക്ക്‌ ആവശ്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതാണ്‌ കാരണം. ആരും ഉടമയെ ചതിക്കാന്‍ നില്‍ക്കുകയില്ല.
ഇടുക്കിയില്‍ നിന്നാണ്‌ കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഇവിടങ്ങളില്‍ വരുന്നത്‌. ഇതിനു പിന്നിലും മാഫിയ പോലീസ്‌ കൂട്ടുകെട്ടാണുള്ളത്‌. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള ചില പഞ്ചനക്ഷത്ര ക്ലബ്ബുകളിലും മയക്കുമരുന്ന്‌ സുലഭമാണെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കഞ്ചാവ്‌ വില്‍പ്പനയ്‌ക്ക്‌ ഇടനില നില്‍ക്കുന്നത്‌ പോലീസ്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥരാണ്‌. ഇവരില്‍ അധികം പേരും ഇടുക്കിയില്‍ ജോലി ചെയ്യുന്നവരാണ്‌. കഞ്ചാവ്‌ മാഫിയയെ സഹായിക്കാന്‍ ഇടുക്കിയിലെ ചില ചെക്ക്‌ പോസ്റ്റുകള്‍ എക്‌സൈസുകാര്‍ പൂട്ടി. തേവാരമഠം, ചതുരംഗപാറ, ടോപ്‌ സ്റ്റേഷന്‍ ചെക്ക്‌ പോസ്റ്റുകള്‍ പൂട്ടി കഴിഞ്ഞു. ഇതില്‍ ടോപ്പ്‌ സ്റ്റേഷന്‍ ചെക്ക്‌പോസ്റ്റ്‌ പൂട്ടിയിട്ട്‌ ഏതാനും ദിവസങ്ങള്‍ മാത്രമാണായത്‌. വേണ്ടത്ര ഭൗതിക സൗകര്യവും ജീവനക്കാരുമില്ലെന്ന പേരിലാണ്‌ ചെക്ക്‌ പോസ്റ്റുകള്‍ പൂട്ടിയതെങ്കിലും ഇവിടങ്ങളില്‍ ആവശ്യാനുസരണം സൗകര്യങ്ങള്‍ ലഭ്യമാണ്‌.
ചെക്ക്‌ പോസ്റ്റുകള്‍ നിര്‍ത്തലാക്കുന്നതിനു മുമ്പ്‌ ഇവിടം വഴിയാണ്‌ കേരളത്തിലേക്ക്‌ കഞ്ചാവും ഹാഷിഷുമൊക്കെ വന്നിരുന്നത്‌. അടിമാലി, രാജാക്കാട്‌ പ്രദേശങ്ങളിലാണ്‌ കഞ്ചാവ്‌ മാഫിയ തമ്പടിച്ചിരിക്കുന്നത്‌. വിദ്യാര്‍ത്ഥികളാണ്‌ ഇവരുടെ കാരിയര്‍മാര്‍. വിനോദയാത്രയെന്ന മട്ടില്‍ ഇടുക്കിയിലെത്തുന്നവരും വന്‍തോതില്‍ കഞ്ചാവ്‌ കടത്തുന്നുണ്ട്‌. ടൂറിസ്റ്റ്‌ ബസുകളില്‍ വന്ന്‌ കഞ്ചാവ്‌ കൊണ്ടുപോയാല്‍ സംശയിക്കില്ലെന്ന ധാരണയിലാണ്‌ ഇത്‌. ഇത്തരത്തില്‍ കടത്തുന്ന മയക്കുമരുന്നാണ്‌ വന്‍കിട ഹോട്ടലുകളിലെത്തുന്നത്‌.
ഉദ്യോഗസ്ഥര്‍ കഞ്ചാവു മാഫിയയുടെ ശക്തമായ കണ്ണികളാണെന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. റിപ്പോര്‍ട്ടിന്‌ പിന്നാലെ മൂന്നു ചെക്ക്‌ പോസ്റ്റുകള്‍ പൂട്ടി , സര്‍ക്കാര്‍ മാഫിയയെ സഹായിക്കുകയും ചെയ്‌തു.
ഇതിനിടെ പഞ്ചനക്ഷത്ര ഹോട്ടലുടമകള്‍ മുഖ്യമന്ത്രിയെ കണ്ട്‌ പ്രതിഷേധം അറിയിക്കാന്‍ ഒരുങ്ങുകയാണ്‌. തങ്ങള്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പോലീസിന്റെ റെയ്‌ഡ്‌ കാരണം അതിഥികള്‍ വരുന്നില്ലെന്നുമാണ്‌ ഇവരുടെ പരാതി. വന്‍കിട ഹോട്ടലുകള്‍ റെയ്‌ഡ്‌ ചെയ്‌ത്‌ ചെറുകിടക്കാരെ വളര്‍ത്താനാണ്‌ പോലീസ്‌ ശ്രമിക്കുന്നതെന്ന വിചിത്രമായ വാദവും ഇവര്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്‌.
മയക്കുമരുന്ന്‌ ഉള്‍പ്പെടെ തങ്ങളുടെ അതിഥികള്‍ക്ക്‌ അവര്‍ ആവശ്യപ്പെടുന്നതെന്തും നല്‍കണമെന്നാണ്‌ ഉടമകള്‍ ഹോട്ടലുകള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇതൊന്നും ആരും സമ്മതിച്ചു തരികയില്ല. അതേസമയം തങ്ങള്‍ മയക്കുമരുന്ന്‌ നല്‍കിയില്ലെങ്കില്‍ തൊട്ടടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ഇത്തരം സൗകര്യങ്ങള്‍ അവരുടെ കസ്റ്റമര്‍ക്കു നല്‍കുമെന്നാണ്‌ ഹോട്ടല്‍ ഉടമകള്‍ പറയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (39 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (49 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (56 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends