Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പനിക്കുള്ള മരുന്നില്ല; നെയ്‌മര്‍ക്കുള്ള ചികിത്സ റെഡി... 3 ആഴ്‌ച ബ്രസീലിലും 30 ദിവസം കേരളത്തിലും പൊട്ടിക്കാനായി കോടികള്‍

09 JULY 2014 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ

മുഖ്യമന്ത്രിക്ക് ഇന്ന് പിറന്നാൾ... മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിതരായ പാവങ്ങള്‍ മരുന്നു കിട്ടാതെ വിറയ്‌ക്കുമ്പോള്‍ നാല്‌ കൈയ്യടിക്ക്‌ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോഗ്യമന്ത്രി വിഎസ്‌ ശിവകുമാറും നെയ്‌മറിന്റെ പുറകിലാണ്‌. കളിക്കിടയില്‍ നട്ടെല്ലിന്‌ പരിക്കേറ്റ ബ്രസീല്‍ താരം നെയ്‌മറെ എങ്ങനേയും ചികിത്സിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്‌ സര്‍ക്കാരും ആരോഗ്യ വകുപ്പും. നെയ്‌മറോ ബ്രസീലോ ഒന്നും ആവശ്യപ്പെടാതെയാണ്‌ നെയ്‌മറെ ഉഴിച്ചില്‍ നടത്തി പിഴിഞ്ഞ്‌ കൈയ്യടി നേടാമെന്ന്‌ സര്‍ക്കാരിന്റെ തീരുമാനം. ഇതുവരേയും കേരള സര്‍ക്കാരിന്റെ ഇങ്ങനെയുള്ള ഒരു പദ്ധതിയെപ്പറ്റിയോ എന്തിന്‌ ഉമ്മന്‍ ചാണ്ടിയെപ്പോലുമോ അവര്‍ക്കറിയില്ല.
നെയ്‌മറുടെ പരിക്കിന്റെ വിശദാംശങ്ങള്‍ നെറ്റില്‍ കണ്ടപ്പോള്‍ ആയൂര്‍വേദം ഫലപ്രദമാണെന്നും അതിനാല്‍ അതേറ്റടുത്തു എന്നുമാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. ഇതിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രി ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘത്തിന്റെ അഭിപ്രായം തേടിയിരുന്നു. മൂക്കിന്‍ തുമ്പത്തുള്ള പാവപ്പെട്ട രോഗികളെ കാണാനോ അവര്‍ക്കുള്ള അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കാനോ ആര്‍ക്കും സമയമില്ല. അപ്പോഴാണ്‌ നെറ്റില്‍ പരതി ആളും അര്‍ത്ഥവും എല്ലാമുള്ള ഒരു ലോകോത്തര കളിക്കാരന്റെ ചികിത്സയ്‌ക്കായി കോടികള്‍ കളയാനുള്ള ശ്രമം. നെയ്‌മറിന് ചികിത്സ നല്‍കാമെന്ന്‌ തിരുവനന്തപുരം ആയുര്‍വേദ കോളജ്‌ അധികൃതര്‍ മുഖ്യമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. മൂന്നാഴ്‌ച ബ്രസീലിലും 30 ദിവസം കേരളത്തിലും ചികിത്സ വേണ്ടിവരും എന്നാണ്‌ പറയുന്നത്‌. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. 3 ആഴ്‌ച ബ്രസീലില്‍ ചികിത്സയാകുമ്പോള്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ക്കും ഡോക്‌ടര്‍മാര്‍ക്കും കുശാല്‍. ഇതിനുള്ള കോടികള്‍ സര്‍ക്കാര്‍ തന്നെ വഹിക്കും. അതായത്‌ പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട്‌ കുറേ പേര്‍ സുഖിക്കും. ഒപ്പം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നെയ്‌മറോടൊപ്പം നിന്ന്‌ ഒരു ഫോട്ടോ, ഒരു പത്ര സമ്മേളനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (9 minutes ago)

അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...  (47 minutes ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ  (1 hour ago)

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം... രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം  (1 hour ago)

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം... എട്ട് പേരെ കാണാതായി  (1 hour ago)

മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി  (1 hour ago)

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി പിഎസ്‌ജി...  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (2 hours ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (3 hours ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (3 hours ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (3 hours ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (3 hours ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (4 hours ago)

Malayali Vartha Recommends