കൊച്ചി കണ്ടാല്‍ അച്ചി വേണ്ട; അച്ചിയുടെ കാര്യം പോക്ക് അണ്ണാച്ചി

സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപനങ്ങള്‍ നടത്തുന്ന വലിയ വ്യവസായികള്‍ പ്രതിസന്ധിയില്‍. തുണിക്കടകളും ജൂവലറികളും ചിട്ടിക്കമ്പനികളും നടത്തുന്ന ഒരുപിടി വ്യവസായ പ്രമുഖന്‍മാരാണ് ഉറക്കം നഷ്‌ടപ്പെട്ടവരായി തീര്‍ന്നിരിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞദിവസം പിടിയിലായ സെക്‌സ് റാക്കറ്റാണ് വ്യവസായ പ്രമുഖരുടെ ഉറക്കം കെടുത്തുന്നത്. വ്യവസായ പ്രമുഖരുടെ ഇഷ്‌ടക്കാരാണ് പോലീസിന്റെ വലയില്‍ കുടങ്ങിയത്. പലരുമായി നടത്തിയ ലൈംഗീക കേളികളുടെ സി.ഡികള്‍ പിടിയിലായ സംഘത്തിന്റെ കൈയ്യിലുണ്ടെന്ന കാര്യമാണ് പ്രമുഖരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. അനാശാസ്യം ഒളിക്യമറിയില്‍ പകര്‍ത്തുന്ന സംഘമാണ് ഇവരുടെതെന്ന് പ്രമുഖര്‍ക്ക് അറിയില്ലായിരുന്നു. അനാശാസ്യത്തിനെത്തിയ ഒരു വ്യവസായി ആണ് സംഘത്തെ കുടുക്കിയത്. ഒരു ഹൈക്കോടതി അഭിഭാഷകനുമുണ്ട് സംഘത്തില്‍. കൊച്ചിയിലാണ് സംഭവം.
സംഗതി കഴിഞ്ഞ് സ്ഥലം വിട്ട വ്യാപാരിയെ തേടി ഒരു ഫോണ്‍വന്നതോടെയാണ് എല്ലാം കുഴഞ്ഞത്. കുറച്ചുമുമ്പ് നടത്തിയ ദൃശ്യങ്ങളെല്ലാം റിക്കോഡ് ചെയ്‌തിട്ടുണ്ടെന്നും 3 കോടി രൂപ തന്നില്ലെങ്കില്‍ എല്ലാം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. 25 ലക്ഷം നല്‍കാന്‍ വ്യാപാരി തയ്യാറായെങ്കിലും സംഘം തയ്യാറായില്ല. 3 കോടി കിട്ടിയാലെ പറ്റു എന്നായിരുന്നു വാശി. വ്യാപാരിയോടെപ്പം കഴിഞ്ഞ അഭിസാരിക തന്നെയാണ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.തൊട്ടുപിന്നാലെ ഹൈക്കോടതി അഭിഭാഷകന്റെ ഫോണും വന്നു. അതോടെ വ്യാപാരി അങ്കലാപ്പിലായി. സമൂഹത്തില്‍ മാന്യനായ വന്‍കിട ടെക്‌സ്റ്റയില്‍ മുതലാളിക്ക് കുരുക്കില്‍ നിന്ന് ഊരിയേ തീരു എന്നായി. വ്യാപാരിക്കുവേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്‌തരായ പലരും അഭിസാരികയോട് സംസാരിച്ചെങ്കലും ഫലമുണ്ടായില്ല. ഒടുവില്‍ വിവരം പോലീസിനെ അറിയിക്കാമെന്നായി. ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനെ നേരിട്ടുകണ്ടാണ് വ്യാപാരി വിവരം പറഞ്ഞത്. 2 കോടി നല്‍കാമെന്നും മാസ്റ്റര്‍ സി.ഡി തിരികെ നല്‍കണമെന്നും വ്യാപാരി ഇവരുമായി കരാറുണ്ടാക്കി. ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കാമെന്ന് പറഞ്ഞു. ഇതെല്ലാം പോലീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു. തങ്ങളെ കാണാനെത്തുന്നവരുടെ എല്ലാവരുടെയും കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും ഇതിനിടയില്‍ അഭിസാരിക പറഞ്ഞു. ഇവരില്‍ നിന്നും സി.ഡികള്‍ കരസ്ഥമാക്കാന്‍ പോലീസ് ശ്രമം തുടരുന്നു.
ഒരു കോടി രൂപ നല്‍കാമെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് സംഘത്തെ പോലീസ് കുടുക്കിയത്. പ്രതികളായ റുക്‌സാന, സൂര്യ , ഹൈക്കോടതി അഭിഭാഷകന്‍ സനിലന്‍, ഇടനിലക്കാരന്‍ പ്രദീഷ് എന്നിവരെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.. ഇവരെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ സമൂഹത്തിലെ പല മാന്യന്‍മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍
https://www.facebook.com/Malayalivartha