അമ്മൂമ്മയുടെ അതിമോഹത്തില്‍ ഊരാക്കുടുക്കില്‍പ്പെട്ട് ഒരു കുടുംബം

അമ്മൂമ്മയുടെ അടങ്ങാത്ത ആഗ്രഹം സാധിക്കുന്നതിനായി കറന്‍സി നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത വീട്ടുകാര്‍ കള്ളനോട്ട് കേസില്‍ പ്രതികളായി. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു അധ്യാപകന്റെ കുടുംബാംഗങ്ങളാണ് നോട്ടില്‍ കുടുങ്ങിയത്.
തൊണ്ണൂറ് വയസ്സ് പ്രായമുള്ള അമ്മൂമ്മയ്ക്ക് എപ്പോഴും കാശു വേണം എന്ന ആഗ്രഹമാണ്. ഇതിനായി അമ്മൂമ്മയെ തൃപ്തിപ്പെടുത്തുന്നതിനായി വീട്ടുകാര്‍ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്തു നല്‍കും. എന്നാല്‍ വീട്ടില്‍ പുതുതായി എത്തിയ ഹോം നഴ്‌സിന് അമ്മൂമ്മ നല്‍കിയത് പ്രിന്റ് എടുത്ത നോട്ടുകളായിരുന്നു. ഈ നോട്ടുമായി നഴ്‌സ് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ കടയിലെത്തിയപ്പോഴാണ് നോട്ട് എടുക്കില്ലെന്ന വിവരം അറിഞ്ഞത്.
തുടര്‍ന്ന് വീട്ടില്‍ പോയി 2000 രൂപയുടെ നോട്ടുമായി വന്നെങ്കിലും അതും പ്രിന്റ് എടുത്തതായിരുന്നു അമ്മൂമ്മ നല്‍കിയത്. ഒടുവില്‍ കടമായി റീചാര്‍ജ് ചെയ്‌തെങ്കിലും പിന്നീട് യുവതി മടങ്ങിയെത്താതിനാല്‍ ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 500 രൂപയുടെ നോട്ട് വ്യാജമാണെന്ന് മനസ്സിലായത്. വീട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് മാരാരിക്കുളം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























