Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത് 20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

23 NOVEMBER 2017 10:13 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് ഇന്നലെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്നു കുറ്റപത്രത്തിൽ പറയുന്നു.

ആദ്യ വിവാഹം തകർത്തതിലുള്ള വൈരാഗ്യമാണ് നടിയോട് പകയ്ക്ക് കാരണം . വിവാഹം തകർന്നതിനു പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. പകയുണ്ടായതിനു എട്ടു കാരണങ്ങളാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയത്. ഇതില്‍ പ്രധാനം കൂട്ടബലാത്സംഗത്തിനുള്ള ഐപിസി 376(ബി) വകുപ്പാണ്. ഈ കുറ്റത്തിന് മാത്രം 20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവുശിക്ഷ ലഭിക്കാം. ക്രിമിനല്‍ ഗൂഢാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് നല്‍കിയിരിക്കുന്നത്. സൂക്ഷ്മപരിശോധനകള്‍ക്ക് ശേഷം കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയച്ചുതുടങ്ങും.

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ കേസിന്റെ വിചാരണനടപടികള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും നടപടികളുണ്ടാകും.

പ്രതികൾക്കെതിരായ കുറ്റം

ഒന്നു മുതൽ ആറു വരെയുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. ചാർളി തോമസ് സംഭവത്തിന് ശേഷം സുനി, വിജിഷ് എന്നിവർക്ക് കോയമ്പത്തൂർ പീളമേട്ടിൽ ഒളിസങ്കേതം ഒരുക്കി.

♦ ദിലീപ്

ഗൂഢാലോചന. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഉൾപ്പെടും

♦ മേസ്തിരി സനൽ

സുനിക്ക് അപ്പുണ്ണി, ദിലീപ് എന്നിവരുമായി ബന്ധപ്പെടാൻ ജയിലിൽ ഫോൺ എത്തിച്ചു. പിന്നീട് പുറത്തുകൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തു

♦ വിഷ്ണു അരവിന്ദ്

ജയിലിൽ നിന്ന് എഴുതിയ കത്ത് ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് എത്തിച്ചു

♦ അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ്

നടിയുടെ അശ്ളീല ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു

 പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ

ഇന്ത്യൻ ശിക്ഷാ നിയമം

376 (ഡി) - കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം തടവ്)

120 (ബി) - ഗൂഢാലോചന (പീഡനത്തിനുള്ള അതേ ശിക്ഷ)

366 - തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ )

201 - തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ)

212 - പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ )

411- തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം)

506 - ഭീഷണി (രണ്ടു വർഷം വരെ)

342 - അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ)
ഐ.ടി ആക്ട്

66 (ഇ) - സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ
(മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)

67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ

(അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)

മാപ്പുസാക്ഷികൾ

♦ സിവിൽ പൊലീസ് ഓഫീസർ അനീഷ് : പൾസർ സുനിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷാ ചുമതലക്കാരനായിരുന്നു. ഇതിനിടയിൽ അനീഷിന്റെ ഫോണിൽ നിന്ന് സുനി ദിലീപിനെ വിളിച്ചു.

♦പി.ബി. വിപിൻലാൽ: നിയമവിദ്യാർത്ഥിയാണ്. വഞ്ചനാ കേസിൽ ജയിലിലായപ്പോൾ സുനിയുടെ സഹതടവുകാരനായി. ദിലീപിന് നൽകാനുള്ള കത്ത് സുനിയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends