Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗൂഡാലോചന നടത്തി ദിലീപും പള്‍സറും കാത്തിരുന്നത് നീണ്ട നാല് വര്‍ഷം; അക്ഷമനായ ദിലീപിന്റെ ആ ചോദ്യത്തിന് പിന്നാലെ പൾസർ കൃത്യത്തിലേയ്ക്ക്... ആദ്യ രണ്ട് ശ്രമവും പാളി; നടി ആക്രമിക്കപ്പെട്ടത് പിഴയ്ക്കാത്ത മൂന്നാമത്തെ ശ്രമത്തില്‍

23 NOVEMBER 2017 10:27 AM IST
മലയാളി വാര്‍ത്ത

നിന്നെ ഒരു കാര്യം ഏല്പിച്ചിട്ട് കുറേ നാളായല്ലോ'. ദേഷ്യംപിടിച്ചുള്ള ദിലീപിന്റെ ഈ ചോദ്യത്തിനു പിന്നാലെയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഏറെക്കാലത്തെ ഗൂഢാലോചന വെളിവാക്കുന്ന തെളിവുകളും ഇന്നലെ അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. എട്ടാം പ്രതിയാണ് ദിലീപ്.

മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്നും വ്യക്തിപരമായ പക മാത്രമാണ് ഇതിനു പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. 2013ൽ ക്വട്ടേഷൻ ഏറ്റെടുത്ത പൾസർ സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂർത്തിയാക്കാനായില്ല. പിന്നീടൊരിക്കൽ നേരിട്ട് കണ്ടപ്പോഴാണ് ദിലീപ് ക്വട്ടേഷന്റെ കാര്യം വീണ്ടും ഓർമ്മിപ്പിച്ച് ചൂടായത്.

ദാമ്പത്യം തകര്‍ന്നതിന് പിന്നില്‍ നടിയാണെന്ന് വിശ്വസിച്ച്‌ വ്യക്തിപരമായ പക മൂത്ത് നടിയെ ആക്രമിക്കാനും വാഹനത്തിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്യാനും ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഡാലോചന നടത്തിയത് നാലുവര്‍ഷം മുമ്പ് . നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് കാണിച്ച്‌ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവുകള്‍ നിരത്തിയാണ് പോലീസ് ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

2013 ഏപ്രിലില്‍ എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലില്‍ നിന്നും തുടങ്ങിയ ഗൂഡാലോചനയ്ക്ക് പിന്നാലെ കേരളത്തിന് പുറത്ത് നടത്തിയ ഒരു തവണ ഉള്‍പ്പെടെ രണ്ടു തവണ ആക്രമണത്തിന് പദ്ധതിയിടുകയും പരാജയപ്പെടുകയും ചെയ്തു. അമ്മയുടെ യോഗത്തിനെന്ന് പറഞ്ഞ് എത്തിയ ദിലീപും പള്‍സര്‍ സുനിയും ഒരേ ടവറിന് കീഴില്‍ വന്നതാണ് തെളിവായി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇതൊരു ക്വട്ടേഷനാണെന്നും ദൃശ്യങ്ങള്‍ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുനി ആക്രമണത്തിനിടെ നടിയോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ക്വട്ടേഷന്‍ ഉറപ്പാക്കിയ 2013 ല്‍ തന്നെ നടിയെ ലക്ഷ്യമിട്ട് സുനിയും സംഘവും വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. കേരളത്തിന് പുറത്ത് നടത്തിയ ആദ്യ ആസൂത്രണം പക്ഷേ പാളിപ്പോയി. മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും പദ്ധതി ആസൂത്രണം ചെയ്തെങ്കിലും അതും പാളിയതോടെ മൂന്നാമത് പിഴയ്ക്കാത്ത അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങിനെയാണ് സിനിമയുടെ ഡബ്ബിംഗിനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് നടി വരുമ്പോൾ സുനിയും കൂട്ടരും തട്ടിക്കൊണ്ടു പോയതും ആക്രമണം നടത്തിയതും. പിടികൂടപ്പെട്ടതും.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉൾപ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നൽകിയത്. ഏഴാം പ്രതി ചാർളിയെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ, ഇയാൾ പിന്മാറി. അതിനു പിന്നിൽ ദിലീപിന്റെ അഭിഭാഷകരിൽ ഒരാൾ പ്രവർത്തിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും യഥാർത്ഥ മെമ്മറി കാർഡും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (41 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (53 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends