Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജിഷ കേസില്‍ അമീര്‍ ഉള്‍ കുറ്റക്കാരന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ മനസാക്ഷി പ്രതീക്ഷിച്ച വിധി തന്നെ

12 DECEMBER 2017 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍

ജിഷ വധക്കേസില്‍ ഏക പ്രതിയായ അമീര്‍ഉള്‍ കുറ്റക്കാരനാണെന്ന് കോടതി.  എട്ടുദിവസമായി തുടരുന്ന അന്തിമവാദം ബുധനാഴ്ച വൈകീട്ട് 4.30ഓടെ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതി ഇന്ന് വിധി പ്രഖ്യാപച്ചത്.കേസിലെ ഏക പ്രതി അമീറുല്‍ ഇസ്‌ലാമിനെതിരെ നേരത്തേ ആരോപിച്ചിരുന്ന തെളിവുകളില്‍ ഊന്നിയാണ് പ്രോസിക്യൂഷന്‍ അന്തിമവാദം അവസാനിപ്പിച്ചത്.

കൊല്ലപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറിന്റെ രണ്ടു ഭാഗങ്ങളില്‍ കണ്ടെത്തിയ ഉമിനീര്‍, ജിഷയുടെ കൈനഖത്തില്‍ കണ്ടെത്തിയ ശരീരകോശങ്ങളില്‍നിന്ന് വേര്‍തിരിച്ച ഡി.എന്‍.എ, ജിഷയുടെ വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ തുടങ്ങിയ ശാസ്ത്രീയ തെളിവുകള്‍, ജിഷയുടെ വീടിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ അമീറിനൊപ്പം താമസിക്കുന്ന സാക്ഷികള്‍ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞ ഒരു ജോടി ചെരുപ്പുകളില്‍ കണ്ടെത്തിയ രക്തം കൊല്ലപ്പെട്ട ജിഷയുടേതാണെന്ന് സ്ഥാപിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്, ജിഷയുടെ അയല്‍വാസിയുടെയും അമീറുല്‍ ഇസ്‌ലാമുമായി അടുപ്പമുള്ളവരുടേതടക്കമുള്ള മൊഴികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ വാദങ്ങള്‍ അക്കമിട്ട് നിരത്തിയത്.

എന്നാല്‍, പൊലീസ് ശേഖരിച്ച തെളിവുകള്‍ പ്രതിയെ അറസ്റ്റ് ചെയ്തശേഷം ഉള്ളതാണെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. മൊഴികളിലെ വൈരുധ്യം, ദുര്‍ബലമായ സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയ തെളിവുകളിലെ പോരായ്മകള്‍, മരണസമയത്തിലടക്കമുള്ള വൈരുധ്യം തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതി മുമ്പാകെ ഉയര്‍ത്തിക്കാണിച്ചത്. നേരത്തേ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 100 പേരെയും പ്രതിഭാഗത്തുനിന്ന് ആറുപേരെയും കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു.

2016 ഏപ്രില്‍ 28ന് വൈകീട്ട് 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമെ, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16 നാണ് പ്രതിയെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. 

അതേസമയം  അമീറുള്‍ പ്രതിയല്ലെന്നും ഇയാളെ പൊലീസ് കുടുക്കിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിലും രക്തത്തിലും അമീറുള്‍ ഇസ്‌ളാമിന്റെ ഡി.എന്‍.എ സ്ഥിരീകരിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണമടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം എതിര്‍വാദങ്ങളെ മറികടന്നാണ് അന്വേഷണ സംഘം 1500 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (14 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (20 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (39 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (45 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 hour ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (1 hour ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (1 hour ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (1 hour ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (2 hours ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (3 hours ago)

Malayali Vartha Recommends