Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരള സന്ദര്‍ശനത്തിനിടയില്‍ കഴിഞ്ഞ ദിവസം പൂന്തുറയില്‍ അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കെ കൈക്കുഞ്ഞുമായി സദസ്സില്‍ നിന്നും ഒരമ്മ എഴുന്നേറ്റു... പിന്നെ സംഭവിച്ചത്

20 DECEMBER 2017 10:31 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ കഴിഞ്ഞ ദിവസം പൂന്തുറയില്‍ അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കെ കൈക്കുഞ്ഞുമായി സദസ്സില്‍ നിന്നും ഒരമ്മ എഴുന്നേറ്റത് ആശങ്ക പരത്തി. കനത്ത സുരക്ഷയ്ക്കിടയിലും ഉയര്‍ന്ന പ്രതിഷേധം പൂന്തുറ സെന്റ്‌തോമസ് ഓഡിറ്റോറിയത്തില്‍ ഏറെ നേരത്തേ സംഘര്‍ഷാന്തരീക്ഷം പരത്തി.

തുടര്‍ന്ന് ഹാള്‍ സാക്ഷിയായത് പ്രധാനമന്ത്രിയെപ്പോലെയുളള വിവിഐപികള്‍ പ്രസംഗിക്കുന്ന അതീവ സുരക്ഷയുള്ള വേദിയില്‍ ബഹളം വെയ്ക്കുന്ന അപൂര്‍വ്വ സംഭവത്തിന്. സുരക്ഷാചുമതലയുള്ള പിഎസ്ജി ഉദ്യോഗസ്ഥര്‍ ഇരിക്കാന്‍ നിര്‍ദേശിച്ചതോടെയാണ് ഇവര്‍ അടങ്ങിയത്. 15 മിനിറ്റത്തെ ചടങ്ങുകള്‍ മതിയാക്കി പ്രധാനമന്ത്രി ഹാളില്‍ നിന്നും മടങ്ങുമ്പോഴേയ്ക്കും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം വീണ്ടുമുയര്‍ന്നു.

വേദിക്കകത്തും പുറത്തും ബഹളം വെച്ച ഇവരെ അനുനയിപ്പിക്കാന്‍ വൈദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിട്ടും നടന്നില്ല. മോഡി വേദിയില്‍ നിന്നും ഇറങ്ങിയ ഉടന്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രധാനമന്ത്രി തങ്ങളെ കേള്‍ക്കാനോ കാണാനോ ശ്രമിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം. കനത്ത സുരക്ഷയ്ക്കിടയില്‍ പോലും സംഘര്‍ഷാന്തരീക്ഷം നീണ്ടു നില്‍ക്കുകയായിരുന്നു.

മണിക്കൂറുകള്‍ക്ക് മുമ്പ് തങ്ങളെ വേദിയില്‍ എത്തിച്ച് കാത്തു നിര്‍ത്തിയെന്നും എന്നിട്ട് പ്രധാനമന്ത്രി ഒരു വാക്കുപോലും കേള്‍ക്കാന്‍ തയ്യാറാകാതെ മടങ്ങിയെന്നും ആയിരുന്നു ഇവരുടെ ആവലാതി. കരച്ചിലും ബഹളവുമായി ഏറെ നേരം രംഗം ശബ്ദ മുഖരിതമായിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പിഎസ്ജി ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയായിരുന്നു പ്രതിഷേധജ്വാല ആളിപ്പടര്‍ന്നതും.

ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ബിജെപി കേന്ദ്ര-കേരള നേതാക്കള്‍ എന്നിവരുടെയെല്ലാം സാന്നിദ്ധ്യത്തിലായിരുന്നു പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends